Thursday, May 8, 2008

ദാസ് മത്തായി

കുഞ്ഞീത്വാക്കാ നാളത്തെ കാര്യം മറന്നിട്ടില്ലല്ലോ?"

ഹോട്ടല്‍ പ്രിയസഖിയിലിരുന്ന് ചായകുടിച്ചുകൊണ്ടിരുന്നവരും ചായകുടികഴിഞ്ഞ് വര്‍ത്താനിക്കുന്നവരുമെല്ലാം ചോദ്യം കേട്ട് തലയുയര്‍ത്തി.
ദുബായ്‌പടിയിലെ ആസ്ഥാന ജീപ്പ് ഡ്രൈവറായ കുഞ്ഞീത്വാക്കാനോടാണ് ചോദ്യം

"അദെന്താ ദാസപ്പാ ജ്ജങ്ങനെ ചോയ്ച്ചത് മുങ്കൂട്ടി ഏറ്റകാര്യം ഇന്നേവരെ ഞാമ്മറന്ന്‌ട്ട്‌ണ്ടോ?" " അതില്ല,ന്നാലും ന്റെ മനസ്സമാധാനത്തിന് ചോയ്ച്ചതാ"
ഇത്രേമായതോടെ കുഞ്ഞാന്‍ ചോദിച്ചു " യെന്താ ദാസപ്പാ നാളെ പരിപാടി?"

" അപ്പോ ങ്ങളറിഞ്ഞിട്ട്‌ല്ലേ, നാളെ ഓന്റെ കല്ല്യാണ നിച്ചയാ" ദാസപ്പന്‍ കുട്ടിക്ക് നാണം വന്നു . അലമ്പ് അഷറഫ് ചോദിച്ചു " എന്താടാ അന്റെ ഡിമാന്റ്?"

" ഡിമാന്റോ? യെന്ത് ഡിമാന്റ്?" " ടാ ചിക്ക്‍ലീന്റെ കാര്യേയ്"
"അങ്ങനൊന്നും പറഞ്ഞിട്ടില്ല, അതൊന്നും വാണ്ടാന്നാ അമ്മ പറഞ്ഞത്"

"അന്റമ്മയ്ക്കങ്ങനൊക്കെ പറയാം കെട്ടാമ്പോണത് ജ്ജാണ് , അല്ല ഞാം പറഞ്ഞൂന്നേള്ളൂ"

അവസാനം, നാളെ കല്യാണം ഒറപ്പിക്കുന്നതിന്റെ മുന്‍പ് രണ്ട് ലക്ഷോം നൂറ് പവനും ചോദിക്കാമെന്ന ഉറപ്പില്‍ ദാസപ്പനെ വിട്ടയച്ചു. "ടാ ജാതകം വാങ്ങ്‌ണേന്റെ മുമ്പേ പറയണം ട്ടോ പിന്നെപ്പറഞ്ഞാ കാര്യണ്ടാവൂല്ല" ദാസപ്പന്‍ ഏറ്റു.

പിറ്റേന്ന് നേരം പുലര്‍ന്നു, കാക്ക കരഞ്ഞു, ദാസപ്പന്‍ ആന്റ് ഫാമിലിയെ വഹിച്ചു കൊണ്ട് കുഞ്ഞീത്വാക്കന്റെ ജീപ്പ് കുതിച്ചു

ചായ കുടി കഴിഞ്ഞു, "ന്നാ പിന്നെ മ്മക്കാ ജാതകങ്ങ്ട്ട്.....ന്താ?"
"ആയിക്കോട്ടെ"

"ജാതകം വാങ്ങാന്‍ വെരട്ടെ, ഇയ്ക്കുംചെലത് പറയാന്‌ണ്ട്" ദാസപ്പന്‍ കുട്ടി എണീറ്റു
തലേന്ന് പറഞ്ഞുറപ്പിച്ചതില്‍ നിന്ന് അമ്പത് ശതമാനം ഇളവ് നല്‍കിക്കൊണ്ട് (പരിപാടികളില്‍ മാറ്റം വരുത്താന്‍ കമ്മറ്റിക്ക് അധികാരമുണ്ടായിരിയ്ക്കുന്നതാണ്)പറഞ്ഞു
"ഇയ്ക്ക് ഒരു ലക്ഷം ഉറുപ്പീം,അമ്പത് പവനും സ്ത്രീധനം വാണം" പെണ്‍ വീട്ടുകാര്‍ ഞെട്ടിത്തരിച്ചു, "അത്രീം കൊട്‌ക്കാന്‌ള്ള ആസ്തിണ്ടാര്‌ന്നെങ്കി ന്റെ കുട്ടീനെ ഞാം ജില്ലാ കളട്ട്രെക്കോണ്ട് കെട്ടിക്ക്വാര്ന്നു"

"അപ്പോങ്ങളത് തരൂല്ലാ" " മനസ്സില്ല"

"ന്നാ യ്ക്ക് ങ്ങള പെണ്ണിനീം വാണ്ട ദാ ഞാം കുടിച്ച ചായേന്റെ രണ്ടുറുപ്പ്യ, ദാ മിച്ചറിന്റെ മൂന്നുറുപ്പ്യ," അഞ്ചു രൂപ എറിഞ്ഞ് കൊടുത്ത് ദാസപ്പേട്ടന്‍ ഇറങ്ങിപ്പോന്നു........


ഇതാണ് ദാസേട്ടന്‍ അഥവാ ദാസപ്പേട്ടന്‍ അഥവാ ദാസപ്പന്‍കുട്ട്യേട്ടന്‍

ദുബായ്പടീലെ തലമൂത്ത ആശാരിയായ നാണു ആശാരി അഥവാ നാണൂട്ട്യച്ചേന്റീം, കാളിച്ചെറ്യമ്മേന്റീം മൂത്ത സന്താനം,പൂരത്തില്‍ പിറക്കണമെന്ന്‍ മാതാപിതാക്കള്‍ ആഗ്രഹിച്ചെങ്കിലും പൂരാടത്തില്‍ പിറന്ന പുരുഷന്‍, പത്താം ക്ലാസില്‍ നിന്നും അഞ്ചാറ് അഡീഷനല്‍ ഷീറ്റും ഒട്ടിച്ച എസ്സെസ്സെത്സി ബുക്കുമായി പുറത്തിറങ്ങിയ മകനെ പിറ്റേന്ന് അച്ഛന്‍ മുഴക്കോലും , ചിന്തേരും നല്‍കി അനുഗ്രഹിച്ചു. ഇന്നും ദാസപ്പേട്ടന് ഏറ്റം ഇഷ്ടള്ള പണി ചിന്തേരിടലാണ് ച്ചാല്‍ ചിന്തേരിടുമ്പോ ബാലന്‍സിനു വേണ്ടി മറ്റേ അറ്റത്ത് കൈവയ്ക്കുക.

പിന്നാലെ വന്നവര്‍ക്കൊക്കെ മൂത്താശാരിമാരായി സ്ഥാനക്കയറ്റം കിട്ടിയെങ്കിലും നമ്മകതൊന്ന്വാവണ്ട എന്നുള്ള ഒറ്റ വാശീടെ മോളില്‍ നടക്കുന്ന ഞങ്ങടെ സ്വന്തം ദാസപ്പേട്ടന്‍........

ഒരു വൈകുന്നേരം പണികഴിഞ്ഞ് വരുമ്പോ ദാസപ്പേട്ടനും കല്യാണിക്കുട്ടി മറിയക്കുട്ടിയും കണ്ടുമുട്ടി.

പൂര്‍വാശ്രമത്തില്‍ കല്യാണിക്കുട്ടി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ആ മഹിളാരത്നം ഒരിയ്ക്കല്‍ ഒരുപദേശിയെ കണ്ടുമുട്ടുകയും തുടര്‍ന്ന് പോട്ടയില്‍ ആറു ദിവസത്തെ ക്രാഷ് കോഴ്സ് , അതെത്തുടര്‍ന്ന് ആറുമാസത്തെ കരിയര്‍ കോഴ്സ് എന്നിവ വിജയകരമായി പൂര്‍ത്തിയാക്കി,മറിയക്കുട്ടി എന്ന പേരുംസ്വീകരിച്ച് ഇപ്പോ ആള്‍ക്കാരെ ഡയറക്ടായി സ്വര്‍ഗരാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയുമായി നടക്കുകയാണ്. അതിന്റെ ഭാഗമായി എല്ലാ ശനിയാഴ്ചയും സ്വന്തം വീട്ടില്‍ ധ്യാനം, വചനപ്രഘോഷണം എന്നീ കലാപരിപാടികളും നടത്തിവന്നിരുന്നു. ധ്യാനിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ക.മ കുട്ടീടെ കൈയില്‍ ഉണ്ടായിരുന്ന പച്ചവെള്ളം പാലായിമാറിയ സംഭവത്തെതുടര്‍ന്ന് ക.മ.കുട്ടീടെ രാജ്യമായ പാണമ്പിയെ കൂടാതെ അയല്‍ രാജ്യങ്ങളായ അത്തിക്കല്‍, അമ്മിനിക്കാട്, കുഞ്ഞാലിപ്പടി, പൊന്യാകുര്‍ശി എന്തിന് വിദൂര രാജ്യങ്ങളായ മണ്ണാര്‍മല, ഉച്ചാരക്കടവ്, വൈലോങ്ങര എന്നിവിടങ്ങളില്‍ നിന്നു പോലും ആളുകള്‍ ക.മ.കുട്ടിയെ ദര്‍ശിക്കാന്‍ എത്തിയിരുന്നു, ഒടുവില്‍ മറിയാനന്ദമയി എന്ന പേര് വരെ അവര്‍ക്ക് ചാര്‍ത്തപ്പെട്ടു.

അങ്ങനെയുള്ള ക.മ.കുട്ടിയുടെ മുന്‍പിലാണ് ദാസപ്പേട്ടന്‍ എത്തിപ്പെട്ടത്. ക.മ.കുട്ടി, ദാസപ്പേട്ടനെ സ്വര്‍ഗത്തിലേക്കുള്ള വിസയുടെ കാര്യം പറഞ്ഞ് പ്രലോഭിപ്പിച്ചു, പുള്ളിക്കും സന്തോഷായി. എങ്ങനേലും സ്വര്‍ഗത്തിലെത്ത്യാ മതീന്നൊരൊറ്റ ചിന്ത മാത്രായി പുള്ളിയ്ക്ക്. ഉളിയും മുഴക്കോ‍ലും ചിന്തേരുമില്ലാത്ത ലോകം, ബ്രേക്ഫാസ്റ്റിന് ബിരിയാണി അടിയ്ക്കുന്ന ലോകം അത് മാത്രായി പുള്ളീടെ മനസ്സില്‍ . ക.മ.കുട്ടി വഴിയും പറഞ്ഞുകൊടുത്തു.

അതിന്റെ മൂന്നാം ദിവസം രാവിലെ ആറ് മണിക്കുള്ള എറണാകൊളം സൂപ്പര്‍ ഫാസ്റ്റില്‍ കയറി, ദാസപ്പേട്ടന്‍ യാത്രയായി.

നാടൊട്ടുക്കും തെരച്ചിലായി, കാളിച്ചെറ്യമ്മീം എളേച്ചിമാരും, മക്കളും ഒക്കെച്ചേര്‍ന്ന് കരച്ചിലോട് കരച്ചില്‍. അപ്പോ ഒരു പുഞ്ചിരിയോടെ കല്യാണിക്കുട്ടി മറിയക്കുട്ടി കയറി വന്നു, കൃസ്ത്യാനികളായാല്‍ കോട്ടയം ശൈലീലേ സംസാരിയ്ക്കാന്‍ പാടുള്ളൂ എന്നു ശഠിച്ചിരുന്ന ക.മ.കുട്ടി ചോദിച്ചു
" എന്നാത്തിനാ കാളിച്ചേടത്തിയേ ഇങ്ങനെ കീറുന്നെ? അവനാങ്കുട്ടിയല്ല്യോ? അവനിങ്ങോട്ട് വരുമെന്നേ"

"ന്നാലും ന്റെ കല്യാണ്യേ ...അല്ല മറിയേ ഓനൊര് വാക്ക് പറഞ്ഞ്‌ട്ട് പെയ്കൂടെ ഞങ്ങക്കെന്ത് മനസ്സമാധാനാള്ളത്"

" എനിക്കൊനേ പറയാനൊള്ളൂ.....അവനൊരു നല്ല മനുഷ്യനായി തിരിച്ചു വരും"

“വന്നാ ഓന് നന്ന്” നാണൂട്ട്യച്ച ഉപസംഹരിച്ചു

ആറാം ദിവസം പണിയൊന്നുമില്ലാത്തതോണ്ട് കറങ്ങാനിറങ്ങിയ നാണൂട്ട്യച്ച ഉച്ചയ്ക്ക് വീട്ടില്‍ വന്ന് കേറി , ആ കാഴ്ച കണ്ട് പുള്ളി ഞെട്ടി ത്തരിച്ചു , കോലായീല്‍ വെണ്ണതിന്നോണ്ടിരുന്ന ഉണ്ണിക്കണ്ണന്റേം , വീണ പിടിച്ചോണ്ടിരിക്കുന്ന സരസ്വതീടേം , തിരുമാന്ധാം കുന്നിലമ്മേടേം ഫോട്ടോകളുടെ നടുക്ക് , അദ്ധ്വാനിക്കുന്നവരെ കൈനീട്ടി സ്വീകരിക്കുന്ന കര്‍ത്താവ്, കന്യാമറിയത്തിന്റെ ഒക്കത്തിരുന്ന് ചിരിയ്കുന്ന ഉണ്ണീശോ, പിന്നെ കുതിരപ്പുറത്തിരുന്ന് മുതലയെ കുന്തം കൊണ്ട് കുത്തുന്ന ഗീവര്‍ഗീസ് പുണ്യാളന്‍, അകത്ത് രാമായണത്തിന്റെ മുകളില്‍ കയറി റെസ്റ്റെടുക്കുന്ന ബൈബിള്‍.

നാണൂട്ട്യച്ച കോപം കൊണ്ട് ജ്വലിച്ചു, കാളച്ചെറ്യമ്മ കഞ്ഞി കൊടുത്ത് സമാധാനിപ്പിച്ചു, കഞ്ഞി കുടിച്ച ശേഷം പ്രിയ പുത്രന്റെ പ്രവൃത്തികളില്‍ ദു:ഖം തോന്നിയ ആ അച്ഛന്‍ കോലായിലെ ചാരു കസേരയില്‍ കിടന്ന് നെഞ്ചു തടവി മെല്ലെ കണ്ണൂകളടച്ചു

നാലുമണിക്ക് ഭാര്യ ചായേണ്ടാക്കിട്ട് വിളിച്ചു," ദാ ചായ ആയര്‍ക്കുണൂട്ടിലേ"
പുള്ളി എണീറ്റില്ല, ഉമ്മറത്ത് ചെന്ന് പിന്നെം വിളിച്ചു " ദാ നോക്കീന്നും ചായണ്ടാക്ക്യേണ്ണൂന്ന്" എഗെയ്‌ന്‍ നോ റെസ്പോണ്‍സ് അവസാനം അവര്‍ കുലുക്കി വിളിച്ചു " നീക്കിന്നും, ദാ ചായ ചൂടാറും" ആ കുലുക്കലിന്റെ ശക്തിയില്‍ നാണൂട്ട്യച്ച താഴെ വീണു പിന്നെ മെല്ലെ എണീറ്റ് മുണ്ടൊന്നഴിച്ചു കുത്തി , ചായ കുടിച്ച് ,ഷര്‍ട്ടുമിട്ട് പാതായ്ക്കര കള്ള് ഷാപ്പ് ലക്ഷ്യമാക്കി നടന്നു.

രാത്രി, നാണൂട്ട്യച്ച കേറി വന്ന സമയത്ത് ദാസപ്പേട്ടന്‍, മത്തായി സുവിശേഷം വായിക്ക്യായിരുന്നു. " ടാ ദാസപ്പാ, യെന്താടാ ജ്ജീ വായിക്ക് ണത്? ഏ, എന്തിന്റെ കേടാടാ അണക്ക്?"

വേദ പുസ്തകത്തില്‍ നിന്നും തലയുയര്‍ത്തിയ ദാസപ്പേട്ടന്‍ പിതാവിനും, പുത്രനും, പരിശുദ്ധാത്മാവിനും ആമേന്‍ പറഞ്ഞ് പുസ്തകം മടക്കി വച്ചു.

അനന്തരം സ്വന്തം പിതാവിനോട് പറഞ്ഞു " ദാസപ്പനല്ല അപ്പച്ചാ ദാസ് മത്തായി "

മകനെ ഒന്നുപദേശിക്കാന്‍ തന്നെ അച്ഛന്‍ തീരുമാനിച്ചു

" ടാ അന്നെ ആരോ പറഞ്ഞ് പറ്റിച്ചതാണ്" " ഞാനങ്ങനെ പറ്റുന്നവനല്ല അപ്പച്ചാ"

" ടാ മ്മളാസാരിമാരാണ്, ഇന്തുക്കള് "

" അപ്പച്ചാ അവടെ ങ്ങക്ക് തെറ്റ് പറ്റി, കര്‍ത്താവ് യേസുകൃസ്തു ആസാര്യായിരുന്നു, അപ്പോ മ്മളൊക്കെ കൃസ്ത്യാന്യാളാണ് ആദ്യം തൊട്ട്, പിന്നെ ഹിന്തുക്കളായി"

ഇത്രേമായപ്പോ നാണൂട്ട്യച്ചേന്റെ വലത്തേ കയ്യ് എറേത്തിര്‌ന്നേര്ന്ന മൊഴക്കോല്‍ വലിച്ചെടുത്തു,ഒരു പടക്കം പൊട്ടി , മത്തായി മുട്ടുകുത്തിനിന്ന് അലറി

" ഹല്ലേ ലൂയ്യാ ...ഹല്ലേ ലൂയ്യാ"

മുഴക്കോല്‍ വീണ്ടും ഉയര്‍ന്ന് താണു
" കര്‍ത്താവേ അങ്ങേക്ക് മുള്‍ക്കുരിസു വിതിച്ച അതേ കാട്ടാളനിതാ എനിയ്ക്ക് മുഴക്കോല്‍ വിതിച്ചിരിയ്ക്കുന്നു, ഇല്ലാ, മത്തായി തളരില്ല, മൂന്നാം നാള്‍ ഞാനുയിര്‍ത്തെഴുന്നേല്‍ക്കും"

ഇത്രേമായപ്പോ മാതാശ്രീ ഇടപെട്ടു" ഞ്ഞി ഓന്‍ കൊറച്ച് കഞ്ഞ്യുടിച്ചോട്ടെ ,ന്ന്‌ട്ട് മതി ബാക്കി"

ദാസ് മത്തായി ആണയിട്ടു

" ഇല്ലമ്മച്ചീ, അപ്പച്ചന്‍ മാപ്പ് പറയാതെ മത്തായി ഈ വീട്ടിന്നൊര് തുള്ളി വെള്ളം കുടിക്കൂല്ലാ"
പാതിരാത്രി ദാസ് മത്തായി വീട്ടില്‍ നിന്നിറങ്ങിപ്പോയി, അടുത്ത വീട്ടി ചെന്ന് ചോദിച്ചു

" വെല്ല്യമ്മാ ത്തിരി കഞ്ഞീന്റള്ളം കാട്ടിക്കീം, രണ്ട് വറ്റൂട്ടോളീം"

ഉയിര്‍ത്തേഴുന്നേല്‍ക്കേണ്ട മൂന്നാം ദിവസം മത്തായി ഡിമാന്റില്‍ ചെറിയ മാറ്റം വരുത്തി

" അപ്പച്ചന്‍ മാപ്പ് പറയണ്ട , വന്ന് വിളിച്ചാ മതി ഞാം പെയ്ക്കോളാം"

നാണൂട്ട്യച്ച കോപം കൊണ്ട് വിറച്ചു," ഓന ഞാം ഇപ്പോ വിളിച്ചോണ്ട് വരാം" എന്നും പറഞ്ഞ് മുഴക്കോല്‍ വീണ്ടും കൈയിലെടുത്തു

മുഴക്കോലും പിടിച്ച് വരുന്ന പിതാവിനെ കണ്ട മത്തായി കാര്യങ്ങളുടെ ഗതി മനസ്സിലാക്കി നാഷണല്‍ ഹൈവേയുടെ വലതു വശം ചേര്‍ന്ന് ഓട്ടം പിടിച്ചു കെഴക്കേക്കാരുടെ വീടിന്റെ ആറടി പൊക്കമുള്ള മതില്‍ പുഷ്പം പോലെ ചാടിക്കടന്ന് , പുള്ളി തിരിഞ്ഞ് നോക്കിയപ്പോ തൊറന്നു കെടന്ന ഗേറ്റിലൂടെ പ്രവേശിക്കുന്ന പിതാവിനെക്കണ്ട് വേഗത കൂട്ടി, വാപ്പുട്ട്യാക്കാന്റെ പെരേന്റെ പിന്നുക്കൂടെ ഓടി, വേലിചാടി അലവ്യാക്കാന്റെ വളപ്പില് കേറി, പിന്നെ വളപ്പിലെക്കാക്കാന്റെ വീട്ട് മുറ്റം ക്രോസ് ചെയ്ത് മരമില്ലിന്റെ പിന്നുക്കൂടെ വന്ന് എന്‍.എച്ച് 213 മുറിച്ച അപ്പുറം കടന്ന് വീണ്ടും വലതു വശം തിരിഞ്ഞോട്ടം തുടങ്ങി, അവസാനം ഓടിത്തളര്‍ന്ന പിതാവ് ചായക്കടേല്‍ കേറി റെസ്റ്റെടുത്തു,

ചായക്കടക്കാരന്‍ മെയ്തുട്ട്യാക്ക ചോയ്ച്ചു " ന്റെ നാണ്വോ, അനക്കാ, അന്റെ ചെറ്ക്കനാ പ്രാന്ത്?"

"ങ്ങളൊന്ന് മുണ്ടാതിരിക്കീം മെയ്തുട്ട്യാക്കാ ഓനെ നന്നാക്കാം പറ്റ്വോന്ന് ഞാനൊന്ന് നോക്കട്ടെ, തിന്നാം കൊട്ത്ത് വളര്‍ത്തീട്ട്ണ്ടെങ്കി നന്നാക്കാനും ഇയ്ക്കറിയാം"

പിന്നെ മെല്ലെ മുഴക്കോലും കുത്തി വീട്ടിലേക്കെത്തിയ നാണൂട്ട്യച്ച ഞെട്ടിപ്പോയി, അദ്ധ്വാനിക്കുന്നവരേയും ഭാരം ചുമക്കുന്നവരേയും ഇരു കൈയും നീട്ടി വിളിച്ചിരുന്ന കര്‍ത്താവ് കൈയും നീട്ടി മുറ്റത്ത് കിടക്കുന്നു, ഗീവര്‍ഗീസ് പുണ്യാളനും കുതിരേം താഴെയുള്ള മുതലേം കൂടെ അയലോക്കത്തെ ടിങ്കുപ്പട്ടീന്റൊപ്പം ഉരുണ്ട് കളിയ്ക്കുന്നു....

അടുക്കളയിലതാ കന്യാമറിയം ഉണ്ണിയേശൂനെ ഒക്കത്ത് വെച്ച് അടുപ്പിന്റെ വക്കത്തിരുന്ന് ബൈബിള്‍ കത്തിച്ച് ചായതിളപ്പിയ്ക്കുന്നു.......ദാസ് മത്തായി ചന്ദനക്കുറിയണിഞ്ഞ് വീണ്ടും ദാസപ്പന്‍ കുട്ട്യായി മാറിയിരിക്കുന്നു.......

47 comments:

തോന്ന്യാസി said...

ഒടേമ്പിരാനേ....ഞാം പിന്നീം പോസ്റ്റി....

കാത്തോളണേ....

nandakumar said...

$#@$#@^@%$@((((( ഠോ ))))))#$#%#%$#

ഠോ........ഠോ........ഠോ

അഞ്ചാറു തേങ്ങ ഒരുമിച്ചു പൊട്ടട്ടെ...
ഇനി ശാന്തമായ വായന...

nandakumar said...

തകര്‍ത്തെടാ...നീ തോന്ന്യാസ്യല്ലാ..തൊതോന്ന്യാസ്യാ.
പറയാനാണെങ്കില്‍ എല്ലാം പറയണം. ഒരു പോസ്റ്റു തന്നെ ഇടണ്ടി വരും.

ആ നാട്ടു ഭാഷ, ശൈലി, അപാരം. ഞാന്‍ വായിക്കുകയായിരുന്നില്ല..അവരുടെ കൂടെ അവരുടെ ഇടയില്‍ നില്‍ക്കുകയായിരുന്നു..

മോനെ കൊട് കൈ... ഇദന്നെ ബ്ലോഗിലെ ഈ മാസത്തെ സൂപ്പര്‍ ഹിറ്റ്..

Sands | കരിങ്കല്ല് said...

എന്റെ കര്‍ത്താവേ! :)

ഇന്നും ദാസപ്പേട്ടന് ഏറ്റം ഇഷ്ടള്ള പണി ചിന്തേരിടലാണ് ച്ചാല്‍ ചിന്തേരിടുമ്പോ ബാലന്‍സിനു വേണ്ടി മറ്റേ അറ്റത്ത് കൈവയ്ക്കുക. - ഇതു എനിക്കേറ്റവും ഇഷ്ടപ്പെട്ട വരി. :)

കരിങ്കല്ല്

G.MANU said...

നാടന്‍ സ്ലാങുകള്‍ കൊണ്ട് തീര്ത്ത മനോഹര കഥ.

ഭാഷ ഇങ്ങനെ തന്നെ നിലനില്‍ക്കട്ടെ

കസറി

നന്ദു said...

തോന്ന്യാസീ, മനോഹരമായ വർണ്ണന..
നാലു പെട കിട്ട്യാ ഏതു ദാസപ്പനും നന്നാവും!!!

(തോന്ന്യാസീടെ ഓട്ടം കാണുമ്പം ദാസപ്പന്റെ ഓട്ടമാണ് മനസ്സിൽ ....! അതോ തിരിച്ചോ??)

Anonymous said...

അഗ്രഗേറ്ററില്ലെങ്കിലെന്താ‍.....ഇതു ഞാനടക്കം എല്ലാവരും വായിക്കും........
നല്ല രസം വായിക്കാന്‍ ..............
.............................
അതെന്നെ.........
പൂശി............

കാപ്പിലാന്‍ said...

തോന്നിയ വാസി .വളരെ നല്ല രീതിയില്‍ നാടന്‍ ശൈലിയില്‍ എഴുതിയിര്‍ക്കുന്നു .നല്ല കഥ .ഇതെല്ലാം എങ്ങനെ ഒപ്പിക്കുന്നു ഈശോയെ :)

ഒരു നൂറു US $ ഞാന്‍ ഇവിടെ വെക്കുന്നു .വൈകിട്ട് പോയി പൊറോട്ടയും ബീഫും പിന്നെ അടുത്തുള്ള ഷാപ്പില്‍ കയറി നൂറു പട്ടയും അടിച്ചോ കേട്ട :)

സതീഷ്‌ പൂല്ലാട്ട്‌ said...

കലക്കന്‍ അവതരണ രീതി ട്ടോ. തകര്‍ത്തു കളഞ്ഞു.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്റെ ഉടയോനെ... നീ തോന്ന്യാസം അരച്ചുകലക്കിക്കുടിച്ചേക്കുവാണല്ലെ...
എന്തായാലും ഈ നാടന്‍ ശൈലി ഗൊള്ളാ‍ട്ടൊ...ഓഹൊ കാപ്പിത്സ് ഡോളര്‍ തന്നൊ എന്നാ പിന്നെ ഞാന്‍ ഒരു 1000 ദര്‍ഹം തന്നേക്കാം കെട്ടൊ മതിയൊ...?
ഇപ്പൊ കള്ളിനൊക്കെ വല്യ വിലയാന്നെ...

smitha adharsh said...

ഡോളറും ,ദിര്‍ഹംസും ഒക്കെയായി ഈ തോന്ന്യാസി കുറെ സമ്പാദിക്കുന്ന മട്ടുണ്ട്...അല്ല,അതിനുള്ള മുതല് തന്നെ കേട്ടോ ഇത്...ഇത് വായിക്കുന്നവര്‍ അത്ര കൊടുത്താല്‍ പോര..പിന്നെ,കമന്റ് ഇടുന്ന ആദ്യ ലേഡി ആയതുകൊണ്ട് അത് വേണ്ടെന്നു വച്ചു...കലക്കി മാഷേ..സമ്മതിക്കാതെ വേറെ തരമില്ല.
ബ്രേക്ക്ഫാസ്റ്നു ബിരിയാണി എവിടെ കിട്ടുംന്നാ പറഞ്ഞേ?

ജിജ സുബ്രഹ്മണ്യൻ said...

ഹ ഹ ഹ ഇവിടെ എത്താന്‍ അലപം വൈകി..തനിമലയാളത്തില്‍ ഇതിന്റെ ലിങ്ക് കണ്ടില്ല ഞാന്‍..വൈകിയെങ്കിലെന്താ...ചിരിച്ചു പോയി..അപ്പോള്‍ നല്ല പെട കിട്ടിയാല്‍ ആരും നന്നാവും അല്ലേ തോന്ന്യാസീ ? വല്ലപ്പോഴുമേ ഒരു പോസ്റ്റ് ഇടൂ അതാണെങ്കിലോ സൂപ്പര്‍ ഹിറ്റ്.. ആ മലപ്പുറം ഭാഷ എനിക്കു നന്നായി പീടിച്ചിരിക്ക്ണ്...

ഗീത said...

തോന്ന്യാസിയേ, ആ നന്ദകുമാറെന്തിനാ തേങ്ങ പൊട്ടണേനുമുന്‍പേയും പൊട്ടിയതിനു ശേഷോം തോന്ന്യാസിയെ ചീത്ത പറഞ്ഞേ ?

പിന്നെ ആ നാണൂട്യച്ച്ന് എന്തിനേ ഇത്ര പിടിവാശി? ഒരു ദൈവത്തെ പൂജിക്കണം .അതിപ്പം കൃസ്തുവായാലെന്താ കൃസ്ണനായാലെന്താ? ഒരാള്‍ യഹൂദന്‍(തെറ്റാണെങ്കില്‍ ക്ഷമിക്കണേ), മറ്റേയാള്‍ യാദവന്‍...
ഒരാള്‍ കാലിത്തൊഴുത്തിലെങ്കില്‍ മറ്റേയാള്‍ കല്‍ത്തുറുങ്കില്‍ ജനിച്ചു....
രണ്ടുപേരുടേയും ജനനങ്ങള്‍ മുന്‍‌കൂട്ടി പ്രവചിക്കപ്പെട്ടത്.....
രണ്ടുപേര്‍ക്കും പേരിലും ജാതിയിലും ജനനത്തിലുമൊക്കെ എന്തു സാമ്യത.

എനിക്കു തോന്നുന്നത്, 3 കാക്കകളെ ച്ഛര്‍ദ്ദിച്ചു എന്ന കഥയിലെ പോലെ ആളുകള്‍ പറഞ്ഞു പറഞ്ഞു മാറിപ്പോയതാണ്. രണ്ടാളും ഒന്നു തന്നെ.....

എന്നെ തല്ലല്ലേ കൊല്ലല്ലേ. ഞാന്‍ പൊക്കോളാമേ...

ഗീത said...

ഓ പറയാന്‍ മറന്നു. ആ ഭാഷാശൈലി ഇഷ്ടപ്പെട്ടുപോയി.....

sunilfaizal@gmail.com said...

വി.കെ.എന്‍ മരിച്ചു പോയത് കുട്ട്യേ നിന്റെ ഭാഗ്യം ട്ടോ ..ആ മഹാനിരുന്ന കസേര തിരുവില്ല്വാമല ണ്ടാവും.. പോയി നോക്ക് ..ചിതല് പിടിക്കും മുമ്പ് വീടരുടെ സമ്മതത്തോടെ അക്കസേരയില്‍ ഒന്നാസനം വെച്ച് ഇറങ്ങി എഴുത്ത് തുടരട്ടെ...ആക്ഷേപ ഹാസ്യം അല്ലാതെ ശുദ്ധ ഹാസ്യം മാര്‍ക്കറ്റില്‍ കിട്ടാനില്ലാത്തതും നിനക്ക് നല്ലത് വരുത്തും

മാണിക്യം said...

" കര്‍ത്താവേ അങ്ങേക്ക്
മുള്‍ക്കുരിസു വിതിച്ച അതേ
കാട്ടാളനിതാ എനിയ്ക്ക്
മുഴക്കോല്‍ വിതിച്ചിരിയ്ക്കുന്നു,
ഇല്ലാ, മത്തായി തളരില്ല,

എന്റെ പൊന്നു മത്തായി ചിരിച്ച് ചത്തു
പിന്നെ ഇപ്പോ ഉയര്‍ത്തെഴുന്നെറ്റു
ഒരു കമന്റ് ഇട്ടിട്ട് വീണ്ടും ചത്തോളാം....
നല്ല ഒന്നാം തരം തൊന്ന്യാസം !!

ഹരിയണ്ണന്‍@Hariyannan said...

ഇതീന്ന് ഞാനിപ്പൊ എന്തെരെക്ക ക്വാട്ട്കള് ചെയ്യാന്‍..?!
ഏതെടുത്താലും 150 കെ.ജി.തൂങ്ങും!അത്രക്ക് കിടിലന്‍ വിറ്റുകളല്ലേ വച്ച് കാച്ചീരിക്കണത്!

ആ ക.മ.കുട്ടിയെ അവതരിപ്പിച്ചതും ദാസപ്പന്റെ ഓട്ടോം(ദാസപ്പന്റെ ഓട്ടത്തിന്റെ സിലുമയാക്കിയതല്ലേ നീയെടുത്ത് പ്രൊഫൈല്‍ പടം ഇട്ടത്?!)മുറ്റ് തന്ന ചെല്ലാ മുറ്റ്!!

അടുത്തത് വേഗം ഇട്ടില്ലെങ്കിലേ,ഞങ്ങള് വായനക്കാര് മൊഴക്കോലുമായിറ്റെറങ്ങും.പിന്നെ ഈ ഓട്ടം പോരാതെവരും..പറഞ്ഞേക്കാം!! :)

നിര്‍മ്മല said...

കൊള്ളാമല്ലൊ :)
ഇനിയും വരട്ടെ തോന്ന്യാസത്തരങ്ങള്‍!

kumaran said...

ഇതിനു തൊന്ന്യാസക്ഷരങല്‍ എന്നു പറയാന്‍ ഞാനില്ല
ഇതൊക്കെ എവിദുന്നു വരുന്നെടാ?
ഓട്ടം തോന്ന്യസിയുടെ ഓട്ടം പോലെയുണ്ട് (പുകഴ്തുകയല്ല ചെമ്മലെ )

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ

ആ അവസാന പാരഗ്രാഫ് ക്ഷ പിറ്റിച്ചു ട്ടാ

Ranjith chemmad / ചെമ്മാടൻ said...

നന്നായിരിക്കുന്നു...
ആശംസകള്‍..

saju john said...

ജ്ജ് ഇന്നീം കൂടീ......ഈ ഹലാക്കിന്റെ അവുലും കഞ്ഞീം പഠിപ്പിച്ചോ?

എന്ത്‌ട്ട് രസാടാ പഹയാ ഇത് വായിച്ചാനും കൊണ്ട്..

അന്റെ മാതിരിക്ക് ഞമ്മളും, പുത്യ ബ്ലൊഗരാണ്....സബൂലാക്കണം....ഞാനൊരു കരുവാരകുണ്ടനാണ്...

ശ്രീ said...

ഹ ഹ കൊള്ളാം.
ദാസപ്പന്റെ ആ ഓട്ടമാണ് തോന്ന്യാസീടെ പ്രൊഫൈലില്‍, അല്ലേ?

അപ്പോ ആരാ ഈ ദാസപ്പന്‍ ന്നു മനസ്സിലായീട്ടാ. ;)

Unknown said...

കര്‍ത്താവേ അങ്ങേക്ക്
മുള്‍ക്കുരിസു വിതിച്ച അതേ
കാട്ടാളനിതാ എനിയ്ക്ക്
മുഴക്കോല്‍ വിതിച്ചിരിയ്ക്കുന്നു,

അപ്പൊ അതാണ് കാര്യം അല്ലെ ...
ക്ഷ മാത്രല്ല. ക്ക, ച്ച, ന്ന. ഒക്കെ പിടിച്ചു മാഷേ.... :)

Unknown said...

കിടു.. അളിയാ‍ാ കിക്കിടു. കലക്കന്‍ ഭാഷാ പ്രയോഗം.

ഏറനാടന്‍ said...

കലക്കന്‍ സൂപ്പര്‍ കോമഡി എക്സ്പ്രസ്സ്. തോന്ന്യാസിയെ പോലെ നോണ്‍ സ്റ്റോപ്പ് ഓട്ടം തന്നെ കഥയുടേയും കഥാപാത്രങ്ങളുടേയും പോക്ക്.. രസിച്ചു. കൊടുകൈ..!

തോന്ന്യാസി said...

നന്ദേട്ടാ ....

തേങ്ങകള്‍ക്കും , ആദ്യവായനയ്ക്കും, കമന്റിനും...ഒരു ഫുള്‍ബോട്ടില്‍ നന്ദി....

കരിങ്കല്ലേ....ഇഷ്ടപ്പെട്ടത് അനുഭവമുള്ളതോണ്ടാണോ?

മനുവണ്ണോ...ഭാഷ ഇങ്ങനെത്തന്നെ നില്‍ക്കും...ഇതെങ്ങാനും നാട്ടിലറിഞ്ഞാ ഞാന്‍ എങ്ങനെ നില്‍ക്കും ന്നാ ഇപ്പോ ആലോചന...

നന്ദുവേട്ടാ....നന്ദി...ഓട്ടത്തിന്റെ കാര്യം മുണ്ടിപ്പോവരുത്........!!!!!!!

പയ്യന്‍സ്....നന്ദി...

കാപ്പിലാന്‍ ...ഒരു കുപ്പിനിറയെ നന്ദി...ആ 100 ഡോളറിന്...എന്തായാലും അമേരിക്കന്‍ കറന്‍സിയല്ലേ പട്ടേലൊതുക്കണ്ടാന്നു കരുതി ജോണിവാക്കര്‍ തന്നെ വാങ്ങി (എന്നെയൊക്കെ സമ്മതിക്കണം)

ആദിത്യനാഥ്...നന്ദി..വന്നതിന്..വായിച്ചതിന്..കമന്റിയതിന്.....

സജിയണ്ണോ...നിങ്ങളൊക്കെ എന്നെ കുടിയനാക്കി....

സ്മിതേച്ചീ......ആദ്യലേഡി ആകുമ്പോ കാര്യായിട്ടെന്തെങ്കിലും തടയുമെന്നാ കരുതീത്.....
പിന്നെ ബ്രേക്ഫാസ്റ്റിന് ബിരിയാണി കിട്ടുന്ന സ്ഥലം ..അതു പറഞ്ഞുതരൂല്ല...ആദ്യം പോയി സീറ്റ് പിടിക്കാനല്ലേ...

കാന്താരിച്ചേച്ചീ...മലപ്പൊറം ബാഷ പുടിച്ചൂല്ലേ...ന്നാ ങ്ങള് ങ്ങ്‌ട്ട് പോന്നോളീം...ന്ത്യേ..

ഗീതടീച്ചറേ ...ആ നന്ദേട്ടന്‍ എപ്പോഴും ഇങ്ങനെയാ..സ്നേഹം കൂടുമ്പോ തെറി വിളിക്കും..വീലാണെങ്കില്‍ പ്രയേം വേണ്ട...

പിന്നെ നാണൂട്ട്യച്ചേന്റെ കാര്യം ഓരോരുത്തര്‍ക്ക് അവരുടെ ഇഷ്ടങ്ങളും ,സങ്കല്പങ്ങളും അല്ലേ....
ഒരു വിവാദത്തിന് ഞാനില്ല എന്നാലും ചോദിക്കട്ടെ ടീച്ചറുടെ മക്കള്‍ വഴിതെറ്റി എന്നു തോന്നുമ്പോള്‍ അവരെ തിരുത്താന്‍ ടീച്ചര്‍ ശ്രമിക്കില്ലേ?

സുനില്‍ മാഷേ...വെറുതേ ഓരോന്ന് പറഞ്ഞ് കൊതിപ്പിക്കല്ലേ....ഞാന്‍ നെലത്തെഴുത്ത് തൊടങ്ങീട്ടല്ലേള്ളൂ.....

ജോ ആന്റി...ഇതാ എന്റെ വക ഒരു റീത്ത് ...

ഹരിയണ്ണോ....അപ്പളക്കാ ഓട്ടത്തിന്റെ കാര്യം പുടികിട്ടില്ലേ...മൊഴക്കോലുമായിട്ടൊന്നു എറങ്ങല്ലീം...ഞമ്മള് കയിഞ്ഞ്കൂടിക്കോട്ടെ

നിര്‍മലേച്ചീ...നന്ദി...

കുമാരാ...ഒരു കൊല്ലം എന്റൊപ്പം ഒരു പായേല് കെടന്നൊറങ്ങിയ നിനക്കതൊന്നും അറീല്ലാന്ന് പറഞ്ഞാ പെറ്റ തളള സയിക്കൂല്ലട്ടാ......

പ്രിയേച്ചീ...നന്ദി..

രഞ്ജിത് ഭായ്...നന്ദി...

നട്ടപിരാന്താ...സന്തോസായി...പെരുത്ത് സന്തോസായി..ഒന്നൂല്ലെങ്കിലും മ്മളൊരേ രാജ്യക്കാരല്ലേ..

ശ്രീ...ദേ ഇഞ്ഞ്യാരെങ്കിലും ആ ഓട്ടത്തിന്റെ കാര്യം പറഞ്ഞാ അപ്പോ അട്യാണ്...ങ്ഹാ...

മുരളിക..അപ്പോ ട്ട..മ്മ..ത്ത പിടിച്ചില്ല ല്ലേ...
സങ്കടമുണ്ട്...ഒന്നര ലോഡ് സങ്കടം...

പുടയൂര്‍...ദേ അളിയാന്നൊന്നും വിളിച്ച് കൊതിപ്പിക്കല്ലേ...

ഏറനാടന്‍.....ഇഷ്ടായീന്നറിഞ്ഞതില്‍ ഒരു പാട് നന്ദി...ഇനി വിടു കൈ...

കുഞ്ഞന്‍ said...

ജ്ജ് തോന്ന്യാസിയല്ല സന്ന്യാസിയാണ് സന്ന്യാസി..!

എന്തൂട്ട് കസറലാണിഷ്ടാ കസറണത്. ഇപ്പോഴാണിതു കണ്ടത്. വായിച്ചില്ലെങ്കിലൊരു നഷ്ടമായേനെ..

Mr. X said...

"ഇയ്ക്ക് ഒരു ലക്ഷം ഉറുപ്പീം,അമ്പത് പവനും സ്ത്രീധനം വാണം"
ന്റെ തോന്ന്യാസീ...
തകര്‍ത്തു!

Sunith Somasekharan said...

nalla bhasha... chilathokke parayan kazhinjittondu... kollaam...

ഗീത said...

ഇതൊരു വഴിതെറ്റലായി തോന്നണില്ല്യ തോന്ന്യാസിയേ...

ഞാന്‍ പോയി. ഇനി വരില്ലാട്ടോ.....

അരുണ്‍ കരിമുട്ടം said...

പ്രീയപ്പട്ട ചേട്ടാ,
നന്നായിട്ടുണ്ട്.
സമയം കിട്ടുമ്പോള്‍ എന്‍റെ ബ്ളോഗ്ഗ് കൂടി ഒന്നു സന്ദര്‍ശിക്കണം
അഭിപ്രായം അറിയിക്കണം
http://kayamkulamsuperfast.blogspot.com/

കുരാക്കാരന്‍ ..! said...

" കര്‍ത്താവേ അങ്ങേക്ക് മുള്‍ക്കുരിശു വിധിച്ച അതേ കാട്ടാളനിതാ എനിയ്ക്ക് മുഴക്കോല്‍ വിധിച്ചിരിക്കുന്നു. ഇല്ലാ, മത്തായി തളരില്ല, മൂന്നാം നാള്‍ ഞാനുയിര്‍ത്തെഴുന്നേല്‍ക്കും"

കലക്കി മാഷേ

ആൾരൂപൻ said...

ശരി, വന്ന സ്ഥിതിയ്ക്ക്‌ വല്ലതും പറയാം, ജ്ജ്‌ ശരിയ്ക്കും കസറീര്‌ക്ക്‌ണ്‌.

അരൂപിക്കുട്ടന്‍/aroopikkuttan said...

ദാണുമോനേ...എയിത്തിന്റെ ബശം!

അന്റെ പാച്ചിലുകണ്‍ട് ബന്നേന്..
ജ്ജ് നന്നായ്ബരും പഹയാ!

പിരിക്കുട്ടി said...

thonnysi chekka .....

venda mone venda mone....

neeyente kayyeennu medikkum ....]]

engotta ee pachil

പിരിക്കുട്ടി said...

ee thonnyasi aalu kollallo....

das mathayi nannayi oodunnundallo
'thonnysiye ppole

അരൂപിക്കുട്ടന്‍/aroopikkuttan said...

ഉഡായിപ്പല്ലാത്ത ഒരു ബ്ലോഗുനോക്കിയിറങ്ങിയതാ...

രക്ഷപ്പെട്ടു!!
:)

Kichu $ Chinnu | കിച്ചു $ ചിന്നു said...

കലക്കി...
“ദാ ഞാന്‍ കുടിച്ച ചായേന്റെ രണ്ടുറുപ്പ്യ...
ദാ മിച്ചറിന്റെ മൂന്നുറുപ്പ്യ!! “
ചിരിച്ചു വശായി തോന്ന്യാസ്യേ...
തോന്ന്യാസാക്ഷരങ്ങള്‍ തുടരട്ടെ....
നല്ല വാമൊഴി വഴക്കം
ആശംസകള്‍

The Common Man | പ്രാരബ്ധം said...

കര്‍ത്താവേ നീ മോളില്‍ ഇരിക്കണ്‌, ഞങ്ങള്‍ താഴെ ഇരിക്കണ്‌, അതിനേയോര്‍ത്തു സ്തോത്രം.

ഈ പോസ്റ്റിനു മൂന്നു സ്തോത്രം.

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഒരു കാര്യം ചോയ്ക്കാന്‍ മറന്നൂലോ തോന്ന്യാസീ..
എടപ്പാള്‍ക്കാരനാണോ? ദുബായ്പ്പറ്ടി എന്ന് കണ്ടോണ്ട് ചോദിക്യാ... ഞാനും അവിടെ അടുത്താണേ.. ചിന്നൂന്റെ വീട് നടുവട്ടത്ത്, കിച്ചൂന്റെ കരിങ്കല്ലത്താണി..

അനില്‍@ബ്ലോഗ് // anil said...

തോന്യാസിയോ,
ഇന്ന ഈ വഴി വന്നതു, “Kichu $ Chinnu | കിച്ചു $ ചിന്നു “ കമന്റിയതു കണ്ട്. ആരോ എന്‍.എച്ച്. 213 ഇല്‍ കിടന്നു ഓടുന്നകാര്യം പറയുന്നുണ്ടല്ലോ ചിന്നുവേ. അതുതാനല്ലയോ ഇതു എന്നു വര്‍ണ്ണ്യത്തിലാശങ്ക വേണ്ട, ഇവിടെ എന്‍.എച്ചു 17 ഉം കുട്ടികളുമല്ലെ.

ഓ.ടോ.

ഞമ്മളും ഇന്നാട്ടിലാണെ,മീമ്മാങ്ങാന്‍ വന്നീന്‍ നടുവട്ടത്തു.

തോന്ന്യാസി said...

കിച്ചു & ചിന്നു,അനില്‍ @ ബ്ലോഗ്

ഈ ദുബായ്പടിയെപ്പറ്റി ഞാന്‍ ആദ്യ പോസ്റ്റില്‍ പറഞ്ഞിട്ടുണ്ടായിരുന്നു.....

ഇത് പെരിന്തല്‍മണ്ണക്കടുത്താണ്, എന്‍.എച്ച്-213ല്‍ പെരിന്തല്‍മണ്ണ-മണ്ണാര്‍ക്കാട് റോഡില്‍ മൂന്നുകിലോമീറ്റര്‍ അകലെ....

എന്തായാലും മ്മളൊരു ജില്ലക്കാരല്ലേ സന്തോഷായി.....

മന്‍സുര്‍ said...

തോന്ന്യാസി..കുട്ടാ..

നിന്‍റെ ഫോണ്‍ നബര്‍ നഷ്ടപ്പെട്ട്‌ പോയി അത വിളിക്കാത്തത്‌..
വിളിക്കുമല്ലോ.......

9846451415


നന്‍മകള്‍ നേരുന്നു
മന്‍സൂര്‍,നിലബൂര്‍

Kunjipenne - കുഞ്ഞിപെണ്ണ് said...

ടാ..തോന്ന്യാസിയെ ഓവിടൊന്ന് നിന്നേ ഞാനൊരു കാര്യം പറയെട്ട് ടാ...കളപറി ...നെല്ല് വളരെട്ട്...അവന്‍ ദാ..പിന്നേം കെടന്നോടണ്...
ഇപ്പഴാ കണ്ടത് കലക്കീ.. ദാസപ്പനാരെടെയൊക്കയാ.. മോന്‍
അടുക്കളയിലതാ കന്യാമറിയം ഉണ്ണിയേശൂനെ ഒക്കത്ത് വെച്ച് അടുപ്പിന്റെ വക്കത്തിരുന്ന് ബൈബിള്‍ കത്തിച്ച് ചായതിളപ്പിയ്ക്കുന്നു....

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

"അടുക്കളയിലതാ കന്യാമറിയം ഉണ്ണിയേശൂനെ ഒക്കത്ത് വെച്ച് അടുപ്പിന്റെ വക്കത്തിരുന്ന് ബൈബിള്‍ കത്തിച്ച് ചായതിളപ്പിയ്ക്കുന്നു.......ദാസ് മത്തായി ചന്ദനക്കുറിയണിഞ്ഞ് വീണ്ടും ദാസപ്പന്‍ കുട്ട്യായി മാറിയിരിക്കുന്നു......."

തോന്ന്യാസിയ്ക്ക്‌ തുല്യം തോന്ന്യാസി മാത്രം...
കലക്കന്‍ ശൈലിയും
അവതരണവും തന്നെ മച്ചാ...
ഭാവുകങ്ങള്‍....

Azad K Gopalakrishnan said...

ഈ കമന്റ് ബൊക്സിന്റെ മുകളിലെ വരിയില്‍ വീണു പോയി. ഒന്നും പറയാതെ പോവാന്‍ തോന്നണില്ല്യ... കലക്കി .. കഥയും കഥ പറഞ്ഞ രീതിയും!
ജി മനുവിന്റെ (G.MANU ) എല്ലാ പോസ്റ്റുകളിലെയും ഓരോ അക്ഷരവും ഒരു നൂറു വട്ടം വായിച്ചിട്ടും മടി കാരണം ചെയ്യാതെ പോയതു അങ്ങനെ ഇവിടെ ചെയ്തു... കമന്റി!!!