Saturday, March 1, 2008

ഒരൊളിച്ചോട്ടവും ഒരു ദൈവം വിളിയും

പെരുമ്പുള്ളി എന്നു പറഞ്ഞാല്‍ ഒരു സംഭവമാണ്,പേടിക്കരുത് അതെന്റെ അമ്മയുടെ തറവാടാണ്. പെരിന്തല്‍മണ്ണ താലൂക്കില്‍ പൊന്യാകുര്‍ശ്ശി അംശം,ദുബായ്പടി ദേശത്താണ് പെരുമ്പുള്ളിക്കാരെ കൂട്ടമായി കാണപ്പെടുന്നത്. അക്കൂട്ടത്തില്‍ ഞങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റ് കൂടാതെ ആശാരിമാര്‍,തീയര്‍ എന്തിനു മുസ്ലീങ്ങള്‍ വരെ പെരുമ്പുള്ളി എന്ന വീട്ടുപേരിലുണ്ട്. അതുകൊണ്ടു തന്നെ തിരിച്ചറിയാനുള്ള അടയാളമായി അതാതു ജാതിപ്പേരുകള്‍ കൂട്ടി പെരുമ്പുള്ളിക്കാരെ വിളിച്ചു പോന്നു.

അങ്ങനെ പെരുമ്പുള്ളിക്കാര്‍ പലവര്‍ഷങ്ങളായി ദുബായ്പടിയില്‍ വിരാജിച്ചുപോന്നു,പലജാതികളായിരുന്നെങ്കിലും ഒരമ്മ പെറ്റമക്കളെപ്പോലെ ,പുരുഷന്മാര്‍ ഒരു കുപ്പിയില്‍ നിന്നും കള്ളുകുടിച്ചും,ഒരുവിരലില്‍ നിന്നും അച്ചാറു തൊട്ടു നക്കിയും സ്നേഹം പ്രകടിപ്പിച്ചപ്പോള്‍ സ്ത്രീകള്‍ ഒരു പൈപ്പില്‍ നിന്നും വെള്ളമെടുത്തും,പരസ്പരം തലയില്‍ നോക്കിയും,റേഷന്‍ കടയിലേക്ക് ഒപ്പം പോയിട്ടുമൊക്കെ സ്നേഹം പ്രകടിപ്പിച്ചു, കുട്ടികളാകട്ടെ സ്കൂളിലേക്ക് ഒരുമിച്ചു യാത്രചെയ്തും,ഒരേമാവിന്മേല്‍ കല്ലെറിഞ്ഞും,പാണ്ടിലോറികള്‍ പോകുമ്പോള്‍ ഒരുമിച്ച് അണ്ണാന്നു കൂവിയാര്‍ത്തും തങ്ങള്‍ക്കും സ്നേഹിക്കാനറിയാമെന്ന് കാണിച്ചു കൊടുത്തോണ്ടിരുന്നു. ഈ സ്നേഹമൊക്കെ ഇപ്പോഴും അതേപടി നിലനില്‍ക്കുന്നുണ്ട് ട്ടോ,ഇടക്കൊക്കെ പൊട്ടലും ചീറ്റലും ഉണ്ടാകാറുണ്ടെങ്കിലും...

കാലമൊരുപാട് കഴിഞ്ഞു 1996-ലെത്തി ഞാന്‍ ഏഴാംക്ലാസില്‍ പോകുന്ന സമയം, സ്കൂള്‍ വിട്ടു വരുന്ന വഴി പൊന്ന്യാകുര്‍ശ്ശീന്നൊരു വാര്‍ത്തകേട്ടു അതിങ്ങനെയായിരുന്നു

“ ആശാര്യാളൊടത്തെ മാലതീനെ രണ്ടീസായിറ്റ് കാണാല്ല,അയിന്റൊപ്പം കൂലിപ്പണിക്കുവന്ന ഒരണ്ണാച്ചീനീം കാണാല്ല”

ബീബീസീല് ന്യൂസ് പോണപോലെ ഈ ന്യൂസും ആ ദേശത്തു സ്പ്രെഡ്ഡായി

മാലതിച്ചേച്ചീന്റമ്മ സരോജിന്യമ്മായി തറവാട്ടിലെ മണ്ഡകത്തിന്റെ മുന്നില് നിന്ന് നെഞ്ഞത്തടിച്ച് നെലോളിച്ചു

“ഓയ് ന്റെ മുത്തപ്പായ്യോളെ ഇങ്ങക്ക് ഒരുനേരം തിരി കത്തിച്ചൂന്നൊരു കുറ്റം മാത്രേ ന്റെ കുട്ടീം ഞാനു ചീത്‌ട്ടൊള്ളൂ,ആ, ഇന്നോടെന്നെ ഇങ്ങളീ ചതി കാട്ട്യേലോ...”

സരോജിന്യമ്മായീടെ ഈ നെലോളി എളേച്ചന്‍ കേട്ടു മൂപ്പര് നേരെ മൂപ്പര്‌ടെ കാരണോരടുത്ത് ചെന്ന് പറഞ്ഞു

“ വേലുഞ്ഞാട്ടാ,പെണ്ണ് പോയിട്ട് ആയ്ച്ചൊന്നായി,ഒരു വിവരോം കിട്ടീട്ടില്ല”

“ അയ്ന്പ്പോ ഞാനെന്താ ചീയ്യാ, എബടേച്ച്‌ട്ടാ ഞാം പോയി നോക്ക്‍ണത്”

“ജ്ജ് പ്പൊ എബടീം പോണ്ടാ ഞമ്മക്ക് ഒന്നങ്ങ്‌ട്ട് വെച്ചൊടുക്കാം,കാര്‍ന്നോമ്മാര ശാപണ്ടാവും,കൊറേക്കാലായിലെ വെച്ചൊട്ത്ത്‌ട്ട്”


അഭിപ്രായം ആ കുടുംബത്തിലെ എല്ലാവരും അംഗീകരിച്ചു, തൊടീലും മണ്ഡകത്തിലും ഒക്കെ ഇരുന്നു കാറ്റുകൊള്ളുന്ന കല്ലിന്റെ രൂപത്തിലുള്ള കാരണവന്മാര്‍ക്ക് കള്ളും,ചാരായോം,ചിക്കനുമൊക്കെ വച്ചുകൊടുക്കുന്ന ആ കലാപരിപാടിക്കുള്ള ദിവസം തീരുമാനിച്ചു.


പെരുമ്പുള്ളീലുള്ള തല മുതിര്‍ന്ന വ്യക്തി എന്ന നിലക്ക് എന്റെ അച്ചച്ചനും ക്ഷണം കിട്ടി,തദവസരത്തില്‍ അവിടെ സന്നിഹിതനായിരുന്ന എനിക്കും.


അങ്ങനെ ആ ദിവസം വന്നെത്തി, ഞാനടക്കമുള്ള കുഞ്ഞുകുട്ടി പരാധീനങ്ങള്‍ കാര്‍ന്നോമ്മാര്‍ക്ക് വേണ്ടി ബലിയര്‍പ്പിക്കപ്പെടുന്ന പൂവങ്കോഴികളെ നോക്കി വെള്ളമിറക്കി. ഏതോ ദിക്കില്‍ നീന്നും,ഒരു പൂജാരി വന്നു,അങ്ങോര്‍ക്ക് അസിസ്റ്റന്റായി,കൃഷ്ണന്‍‌കുട്ട്യച്ച എന്ന് ഞങ്ങളൊക്കെ സ്നേഹപൂര്‍വം വിളിക്കുന്ന കൃഷ്ണനാശാരീം നിന്നു.പൂജ തുടങ്ങി ചോപ്പും,പച്ചേം നിറമുള്ള കളത്തില്‍ വച്ച് കോഴിയുടെ തല പൂജാരി അരിഞ്ഞെടുത്തു, ആ കോഴി അടുത്തനിമിഷം കലത്തിലെത്തി.


തൊട്ടടുത്ത നിമിഷം മണ്ഡകത്തിനുള്ളില്‍ നിന്നും ഒരു കൈയില്‍ വാളുമായി കൃഷ്ണന്‍ കുട്ട്യച്ച ആര്‍ത്തു കൂവി പറന്നു വന്നു.
സരോജിന്യമ്മായീന്റെ മുന്നില്‍ ചെന്ന് നിന്ന് അച്ചടിഭാഷയില്‍ ഇപ്രകാരം ചോദിച്ചു.

“ എന്റെ പൊന്നുമോളിപ്പോള്‍ കുഞ്ഞുമോളെ കാണാത്തതിന്റെ വിഷമത്തിലായിരിക്കും,അല്ലേ”

“അതേ ന്റെ കുട്ട്യ്ബടേണ്ന്നെങ്കില്വറിഞ്ഞാമത്യേരുന്നു”

“പൊന്നുമോള്‍ ഒട്ടും തന്നെ വിഷമിക്കരുത്,എനിക്കന്തിത്തിരി കത്തിച്ചു തന്ന എന്റെ കുഞ്ഞുമോളെ സംരക്ഷിക്കേണ്ട ചുമതല എനിക്കുണ്ട്,തത്കാലം എനിക്കിത്രേ പറയാന്‍‌പറ്റൂ,ബാക്കി ‘കുട്ടി’ പറയും”


കുട്ടി എന്നു പറഞ്ഞാല്‍ വെറും കുട്ടിയല്ല,സാക്ഷാല്‍ കരിങ്കുട്ടി, ഞങ്ങളുടെയൊക്കെ കാണപ്പെട്ട ദൈവം, ആളുടെ രൂപം,സ്വഭാവം ഇതൊക്കെ വച്ചു നോക്കുമ്പോ ഏതാണ്ട് എന്നെപ്പോലെയിരിക്കും.കറുത്തനിറം, കഷ്ടിച്ച് നാലടി ഉയരം,പുള്ളീടെ മെനൂന്ന് പറഞ്ഞാല്‍ ബ്രേക് ഫാസ്റ്റ്-കള്ള്,ചിക്കന്‍, ലഞ്ച്-കള്ള്,ചിക്കന്‍ , ഡിന്നര്‍-കള്ള്,ചിക്കന്‍ പിന്നെ എടക്കെടക്ക്-പത്തുമണിക്കും,നാലുമണിക്കും നാടന്‍,എടക്കെടക്കു കൊറിക്കാന്‍ അവില്,മലര്,തവിട് എന്നിത്യാദി.പക്ഷേ എല്ലാവീടുകളിലും ഇമ്മാതിരി കര്‍മ്മം കൊടുക്കല്‍ രാത്രികാല കലാപരിപാടികളായതിനാല്‍ പുള്ളിക്ക് ഡിന്നര്‍ മാത്രമേ കിട്ടാറുള്ളൂ.അതിലൊട്ടു പരാതീല്ല.പുള്ളിക്കിഷ്ടമുള്ള ആരുടെ ദേഹത്തും പുള്ളികേറും ജസ്റ്റ് ഹാഫ് അനവര്‍

അതു കഴിഞ്ഞാ ചോദിക്കും,

“പാര്‍ക്കട്ടേ”

സഭേലുള്ള തലമൂത്ത ആളു പറയും, “ആയ്ക്കോട്ടേ”.

പിന്നെ കരിങ്കുട്ടി ബാധിച്ചവന്‍ വെട്ടിയിട്ട തടി പോലെ വീഴുന്നു,അഞ്ചുമിനിറ്റിനകം എണീക്കുന്നു,അടുത്തിരിക്കുന്ന കള്ളും കുപ്പി കൈയിലെടുക്കുന്നു.


ഹൊ, അങ്ങേരെ ക്കുറിച്ചു പറയാന്‍ തന്നെ വേണം ഒരെപ്പിസോഡ്, പറഞ്ഞോണ്ടുവന്നതെന്താച്ചാല്‍, കൃഷ്ണന്‍ കുട്ട്യച്ചേന്റെ മേത്ത് കേറിയ മുത്തപ്പായി കുട്ടി പറയും ന്ന് പരഞ്ഞോണ്ട് ഞാനിരുന്നിടത്തുവന്ന് ചോദിച്ചു,

“പാര്‍ക്കട്ടേ”,

ഞാന്‍ പറഞ്ഞു “മുത്തപ്പായ്യേ ഇത്ങ്ങള വീടല്ലേ,ഇങ്ങള്, പാര്‍ക്കേ,ഇരിക്കേ എന്താച്ചാ ചെയ്തോളീം”

അമ്മമ്മ എന്റെ വായ പൊത്തീട്ട് പറഞ്ഞു “ കുരുത്തക്കേട് ചോയ്ച്ചുവാങ്ങിക്കോളോണ്ടു എബടെ പ്പോയാലും”.

അങ്ങനെ മുത്തപ്പായി പാര്‍ത്തു.

കഷ്ടകാലത്തിനെങ്ങാനും മുണ്ടഴിഞ്ഞു പോയാല്‍ അടീലുള്ള 916 ഹോള്‍ മാര്‍ക്കുകളുള്ള അണ്ടര്‍വെയറ് ആരെങ്കിലും കണ്ടാലോന്ന് കരുതി മൂണ്ടിന്റെ മീതേക്കൂടെ ഒരു പട്ടോണ്ട് തറ്റുടുത്ത് കരിങ്കുട്ടീടെ കോമരമായി കൂടുപ്പാശാരി തയ്യാറായി.

ഹീയ്യോന്നാര്‍ത്തു കൂവി വന്നശേഷം,കരിങ്കുട്ടി ഇവിടം വരെ വന്നതിന്റെ ക്ഷീണം മാറ്റണം എന്നു പറഞ്ഞു,ഓണ്‍ ദി സ്പോട്ടില്‍ ഒരു കുപ്പി കള്ള് കാലിയാക്കി. ശേഷം അവിടെയുള്ള എല്ലാ വീടുകളും വലം വയ്ക്കുന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ടു,അതിനിട്ക്ക് മാന്വേട്ടന്റെ വീടിനു പിന്നിലുള്ള ചാണക ക്കുഴിയില്‍ വീണു എന്നു പറയണ കേട്ടു,ഞാന്‍ കണ്ടിട്ടില്ല(ഞാന്‍ കണ്ടതു മാത്രം നിങ്ങളൊക്കെ വിശ്വസിച്ചാമതി). പിന്നെ മെല്ലെ മണ്ടകത്തിനു മുന്നില്‍ നിന്ന് ഉറഞ്ഞു തുള്ളി ഇപ്രകാരം അരുളിച്ചെയ്തു.


“ കുട്ടി(മാലതി)ഇപ്പോ ആകാശത്തൂല്ല,ഭൂമീലൂല്ല, സഞ്ചരിച്ചോണ്ടിക്ക്യാണ്”

എല്ലാവരും പരസ്പരം നോക്കി ആര്‍ക്കുമൊന്നും മനസ്സിലായില്ല.

ഷ്യൂം..... രാമനാശാരിക്ക് ലൈറ്റു കത്തി, മൂപ്പര് വിശദീകരിച്ചു “ കുട്ട്യോളേ ദൈവങ്ങളൊന്നും,നേരെ ഒരു കാര്യോം പറയൂല്ല,ഇപ്പൊ ത്തന്നെ എന്താ പറഞ്ഞത് ആകാശത്തൂല്ല, ഭൂമീലൂല്ല - അതായത് അതിന്റെ രണ്ടിന്റീം എടക്കൊരു സ്ഥലത്താണ്.”

ഇത്രേം പറഞ്ഞ് പുള്ളി തലയ്ക്കു മുകളിലുള്ള പുളിയുടെ കൊമ്പിലേക്കൊന്നു നോക്കി, എല്ലാവരും കൂടെ നോക്കി, സ്ത്രീകള്‍ക്കിടയില്‍ നിന്നും നെടു നിശ്വാസങ്ങള്‍ ഉയര്‍ന്നു,

പുള്ളി തുടര്‍ന്നു, “ സഞ്ചരിച്ചോണ്ടിരിക്ക്യാണ്, അതായത് മോളിലും താഴേമല്ലാതെ.... സഞ്ചരിച്ചോണ്ടിരുക്ക്യാണ്...ഈശരമ്മാരേ, പെണ്ണ് തൂങ്ങി,ഓള ആല്‍‌മാവ് സ്വര്‍ഗ്ഗത്തിക്ക് പോയീങ്ങോണ്ടിരിക്ക്യാണ്”

നെടു നിശ്വാസങ്ങള്‍ കൂട്ടക്കരച്ചിലിലേക്ക് വഴിമാറി. നെഞ്ചത്തടികളുയര്‍ന്നു പൊങ്ങി,ഇതെല്ലാം കണ്ട് ഒരാള്‍ തരിച്ചു നില്‍ക്കുകയായിരുന്നു.

വേറാരുമല്ല, നമ്മടെ കരിങ്കുട്ടി അഥവാ കൂടുപ്പാശാരി, തന്റെ വാക്കുകള്‍ക്ക് താനുദ്ദേശിക്കാത്ത അര്‍ത്ഥം കല്‍പ്പിക്കപ്പെട്ടപ്പോള്‍ കരിങ്കുട്ടി ദയനീയമായി ഞങ്ങളെ നോക്കിപ്പറഞ്ഞു “ പെണ്ണ് ബസ്സില് പോയീങ്ങോണ്ടിരിക്ക്യാണ് ന്ന് മാത്രേ ഞാന്‍ പറയാന്‍ വിചാരിച്ചിട്ടുള്ളൂ”

ക്ലൈമാക്സ്:

പൂജകഴിഞ്ഞു, ഭക്ഷണവും,ജലസേചനവും കഴിഞ്ഞു.

എല്ലാവരും പിരിയാന്‍ തുടങ്ങി, കൂടുപ്പാശാരി പറഞ്ഞു ഒരു മിനിറ്റ്.

പുള്ളി നേരെ കൃഷ്ണന്‍ കുട്ട്യച്ചേന്റെ വീട്ടില്‍ ചെന്നു ചോയ്ച്ചു “എബടേ ജാന്വോ കൃഷ്ണന്‍ ?”

“ ഓല് ദാ ഇപ്പൊ ഒറങ്ങീട്ടോള്ളൂ”

“ ആഹാ‍ ഓനങ്ങനെ ഒറങ്ങ്യാപറ്റൂല്ലല്ലോ,വ്‌ളിക്കോനെ”

കൃഷ്ണന്‍ കുട്ട്യച്ച മൂണ്ടും വാരിച്ചുറ്റി വന്നു. “ എന്താ കുഞ്ഞാട്ടാ കാര്യം?”

“ എന്താ കാര്യന്നോ, എട ചങ്ങായ്, അനക്കറിയൂല്ല ന്ന് ണ്ടെങ്കി ജ്ജത് പരഞ്ഞാ മതി,ഈ കുട്ടി പറയും കുട്ടി പറയും ന്ന് പറയാനെന്താ ഞാനാ പെണ്ണിന്റെ പിന്നാലെ നടക്ക്വാ”

72 comments:

തോന്ന്യാസി said...

ഇതിലെ സംഭവങ്ങള്‍ യഥാര്‍ത്ഥവും,വ്യക്തികളുടെ പേരുകള്‍ വ്യാജവുമാണ്.

G.MANU said...

നല്ല അസല്‍ ഹാസ്യം മാഷേ... നാടന്‍ സ്ലാംഗ് ശരിക്കും ഹൃദ്യം..

നൈന്‍ വണ്‍ സിക്സ് ഹോള്‍ മാര്‍ക്കിനു സ്പെഷ്യല്‍ ചിയേഴ്സ്....

പിന്നെ ഒന്നില്‍ കൂടുതല്‍ ഡയലോഗുകള്‍ വരുമ്പോള്‍ നിരത്തിയെഴുതാതെ സ്പേസ് ഇടൂ...
വാ‍യനാസുഖം കിട്ടാനാ.

ആശംസകള്‍

Pongummoodan said...

തോന്ന്യാസി,
മനുവാണ്‌ തേങ്ങയുടച്ചിരിക്കുന്നത്‌.
ലക്ഷണം വളരെ നന്ന്. പോസ്റ്റും. :)
എല്ലാ ഭാവുകങ്ങളും. അര്‍മാദിക്കുക.

മാണിക്യം said...

“പുരുഷന്മാര്‍ ഒരു കുപ്പിയില്‍ നിന്നും കള്ളുകുടിച്ചും,ഒരുവിരലില്‍ നിന്നും അച്ചാറു തൊട്ടു നക്കിയും സ്നേഹം പ്രകടിപ്പിച്ചപ്പോള്‍
സ്ത്രീകള്‍ ഒരു പൈപ്പില്‍ നിന്നും വെള്ളമെടുത്തും,പരസ്പരം തലയില്‍ നോക്കിയും,റേഷന്‍ കടയിലേക്ക് ഒപ്പം പോയിട്ടുമൊക്കെ സ്നേഹം പ്രകടിപ്പിച്ചു..”

പൊങ്ങച്ചമില്ലാത്താ നാടിന്റെ മണം
കഥയില്‍ ഉടനീളം, ഹൃദ്യമായ അവതരണം
ആശംസകള്‍ !!

Jith Raj said...

വളരെ ഹൃദ്യമായ അവതരണം. നാട്ടു ഭാഷയുടെ നറുമണം ആസ്വദിക്കാനും പറ്റി.

മൂര്‍ത്തി said...

നല്ല രസമുണ്ട് വായിക്കാന്‍...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഭാഷാപ്രയോഗം അസ്സലായിട്ടുണ്ട് ഹിഹി..

ഉഗാണ്ട രണ്ടാമന്‍ said...

ഹൃദ്യമായ അവതരണം ആശംസകള്‍ !!

ശ്രീവല്ലഭന്‍. said...

ഈ എഴുത്ത് വളരെ ഇഷ്ടപ്പെട്ടു. നല്ല ഹാസ്യവും, നാടന്‍ ഭാഷയും.

നിര്‍മ്മല said...

:) :)
ഇനിയും വരട്ടെ ഇതുപോലെയുള്ള കഥകള്‍!

Harold said...

തോന്ന്യാസീ
ജ്ജ് മുടുക്കനാ

ഗീത said...

കഥ പോലെ കാര്യം പറഞ്ഞതു കൊള്ളാം കേട്ടോ!
ഇക്കാലത്തും മന്ത്രവാദവും ബലികൊടുക്കലുമൊക്കെയോ?


(എന്തൊരു സ്പീഡിലാ തോന്ന്യാസി ഓടുന്നത്! എന്നാലും ഒരിടത്തുമൊട്ടെത്തുന്നുമില്ല...)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല കലക്കന്‍ എഴുത്ത്...

ആശാനേ ആ ഓട്ടം കാണുമ്പോ വേണ്ടാന്നുവെച്ചാലും ചിരിച്ചിട്ട്...

ശ്രീ said...

കൊള്ളാം തോന്ന്യാസീ വിവരണം...
:)

ഫസല്‍ ബിനാലി.. said...

നാട്ടിന്‍പുറം ശെരിക്കും ആസ്വദിച്ചു
അവതരണ ഭംഗിയുള്ളത്
ആശംസകള്‍

തോന്ന്യാസി said...

മനുവേട്ടന് ഒരായിരം നന്ദി,ചൂണ്ടിക്കാണിച്ച തെറ്റുകള്‍ പരമാവധി തിരുത്താന്‍ ശ്രമിച്ചിട്ടൂണ്ട്

പോങ്ങേട്ടന്‍ ഒത്തിരിനന്ദി

മാണിക്യാന്റി, ഇതു ഞാന്‍ വളര്‍ന്ന നാടാണ്,ഇന്നും ഈ സ്നേഹം അവിടെ അതുപോലെത്തന്നെയുണ്ട്

ജിത്‌രാജ് ഇത് ഞങ്ങളുടെ സംഭാഷണ ശൈലിയാണ്, ഇപ്പോ എന്നെപ്പോലുള്ളവര്‍ സ്ലാംഗ് മാറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ടെങ്കിലും...

മൂര്‍ത്തി നന്ദി ഒരുപാട്...

എന്റെ പോസ്റ്റിലും വന്ന് മിന്നിയ മിന്നാമിനുങ്ങുകള്‍ക്ക് ഒരുപാട് നന്ദി

ഉഗാണ്ടയില്‍ നിന്നും വന്ന രണ്ടാമന് /\

ശ്രീ വല്ലഭേട്ടന് എഴുത്ത് ഇഷ്ടപ്പെട്ടെന്നു പറഞ്ഞതിന് പ്രത്യേകം നന്ദി

നിര്‍മമലേച്ചീ പരമാവധി ശ്രമിക്കാം......

ഹാരോള്‍ഡ് എന്നെക്കൊണ്ട് ഞാന്‍ തോറ്റു.....

ഗീത ടീച്ചര്‍: ഇവിടെ വരെ വന്നതിനു നന്ദിയുണ്ട്, പിന്നെ മന്ത്രവാദം , അത് എക്കാലവുമുണ്ട്...നിങ്ങള്‍ക്കത് അന്ധവിശ്വാസമായിരിക്കാം പക്ഷേ ഞങ്ങള്‍ക്കത് വിശ്വാസത്തിന്റെ ഭാഗമാണെന്ന് പറയുന്ന ഒരു ജനത ഇന്നും നമ്മോടൊപ്പമുണ്ട്....പിന്നെ ഓട്ടം ജീവിതം തന്നെ ഒരു ഓട്ടപ്പന്തയമല്ലേ.......

പ്രിയേച്ചീ,നന്ദി.. കൈയിലിരിപ്പിന്റെ ഗുണം കാരണമാ ഈ ഓട്ടം

ശ്രീ ഒരുപാടൊരുപാട് നന്ദി

ഫസല്‍ നാട്ടിന്‍പുറങ്ങള്‍ എന്നും ഇങ്ങനെയായിരുന്നു,ആ നിഷ്കളങ്കതയല്ലേ നമ്മെ എപ്പോഴും നാട്ടിന്‍പുറങ്ങളിലേക്കാകര്‍ഷിക്കുന്നത്

അഭിലാഷങ്ങള്‍ said...

എനിക്കും നാടന്‍ ഭാഷാപ്രയോഗം എഴുതിയ വരികള്‍ വായിക്കാന്‍ രസം തോന്നി. ഇനിയും എഴുതൂ..

:-)

david santos said...

Great work, Thank you.
have a good weekend.

Unknown said...

ഒളിച്ചോട്ടം നന്നായിട്ടുണ്ട്‌ മാഷേ

പൊറാടത്ത് said...

ഇപ്പഴാ കണ്ടത് തോന്ന്യാസീ.. വിവരണം അസ്സലായിരുന്നു..

പിന്നെ ഞാനും അവടെണ്ടായിരുന്നു.., അതിനെക്കുറിച്ചൊന്നും എഴുതിക്കണ്ടില്ല,,!?

(ഒരു പെരുമ്പിള്ളി’ശ്ശേരി’കാരന്‍..)

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

പെരുമ്പിള്ളിയെന്ന സ്ഥലം രണ്ടുണ്ട് കൊച്ചിയില്‍...
ഞാന്‍ അതിലൊരു പെരുമ്പിള്ളിക്കാരനാണു.
ചോറ്റാനിക്കരയ്ക്കു തെക്കു 3 കി.മി. ദൂരത്തുള്ള പെരുമ്പിള്ളി.

Kaithamullu said...

thonyaasi,
bhaasha kalakki!
:-)

Unknown said...

കലക്കി. നിങ്ങളാളൊരു തോന്ന്യാസിതന്നെയാ അല്ലെ....?

chithrakaran ചിത്രകാരന്‍ said...

ഉഗ്രന്‍ ഭാഷയാണല്ലോ തോന്ന്യാസി !!!
ഗ്രാമജീവിതത്തിന്റെ നിഷ്ക്കളങ്കതമുഴുവന്‍ അക്ഷരങ്ങളില്‍ പ്രതിഫലിക്കുന്നുണ്ടല്ലോ.
കാണാതായ സ്ത്രീ മടങ്ങി വന്നുവോ ?
ദുബായിപ്പടിയില്‍ ഒരു മണികണ്ഠന്‍ സുഹൃത്തായി ഉണ്ടായിരുന്നു. മണ്ണാര്‍ക്കാട് കോളേജില്‍ പഠിച്ചിരുന്ന കാലത്ത്.

Unknown said...

'കുരുത്തക്കേട് ചോയ്ച്ചുവാങ്ങിക്കോണ്ടുള്ള' ഓട്ടത്തിനു് ചേരുന്ന രസകരമായ ശൈലി. :)അഭിനന്ദനങ്ങള്‍!

തോന്ന്യാസി said...

അഭിലാഷങ്ങള്‍ക്ക് ഒരുപാട് നന്ദി ,ഇനിയും എഴുതാന്‍ ശ്രമിക്കാം

വഴിതെറ്റി ഇവിടെ വന്ന സ്പാനിഷ് ബ്ലോഗര്‍ ശ്രീ ഡേവിഡ് സാന്റോസിന് സ്പെഷ്യല്‍ താങ്ക്സ്

കോതനല്ലൂര്‍ക്കാരന്‍ അനൂപ് നായര്‍ക്ക് നന്ദി, നമസ്കാരം

പൊറാടത്ത് മാഷേ അന്ന് കള്ളുകുപ്പി നോക്കിവെള്ളമിറക്കുന്ന തെരക്കില്‍ ഞാന്‍ മാഷെ കണ്ടില്ലാരുന്നു, ഇത്തവണത്തേക്ക് ക്ഷമിക്കൂല്ലേ?

ചാത്തങ്കെരീലെ കുട്ടിച്ചാത്താ ഒരു ചെറിയ വ്യത്യാസം ഇവിടെ പെരുമ്പുള്ളി ആണ്

കൈതേട്ടന്‍ ഇവിടെ വന്നതിലും കമന്റിയതിലും ഒരുപാട് സന്തോഷം, നന്ദി... ഇനിയും വരുമല്ലോ?

പുടയൂര്‍ ഇപ്പൊഴെങ്കിലും മനസ്സിലായല്ലോ സന്തോഷമായി പുടയേട്ടാ...

ചിത്രകാരാ പോയ സ്ത്രീ‍ രണ്ടു വര്‍ഷത്തിനുശേഷം തിരിച്ചു തിരിച്ചു വന്നു ഇപ്പൊ രണ്ടുകുട്ടികളുമായി പക്ഷേ ഭര്‍ത്താവ് ഒന്നര വര്‍ഷം മുന്‍പ് ഉപേക്ഷിച്ചു പോയി,ഇപ്പോഴും അവര്‍ ദുബായ്പ്പടിയിലുണ്ട്...

ബാബു മാഷേ കുരുത്തക്കേട് ചോയ്ച്ചു വാങ്ങല്‍ അന്നും ഇന്നും നമ്മുടെ ഹോബിയാണ് , നന്ദി.......

jyothi said...

നര്‍മ്മം ഇഷ്ടപ്പെട്ടു.ഇനിയും എഴുതൂ!ഭാവുകങ്ങള്‍!

Rajeeve Chelanat said...

നര്‍മ്മമെന്ന പേരില്‍ ഇറക്കുന്ന ചവറുകള്‍ക്കിടയില്‍, തീര്‍ത്തും വ്യത്യസ്തമായ ഒന്ന്. പ്രാദേശികഭാഷയുടെ സാദ്ധ്യതകളെ അതിഭംഗിയായി ഉപയോഗിച്ചിരിക്കുന്നു. ഒരുപക്ഷേ എനിക്ക് ഏറെ പരിചയവും ബന്ധവുമുള്ളതുകൊണ്ടുമായിരിക്കണം ഈ ഇഷ്ടം.

അഭിവാദ്യങ്ങളോടെ

കുറുമാന്‍ said...

സൂപ്പര്‍ പോസ്റ്റ് ഭായ്........

കുട്ടി എന്നു പറഞ്ഞാല്‍ വെറും കുട്ടിയല്ല,സാക്ഷാല്‍ കരിങ്കുട്ടി, ഞങ്ങളുടെയൊക്കെ കാണപ്പെട്ട ദൈവം, ആളുടെ രൂപം,സ്വഭാവം ഇതൊക്കെ വച്ചു നോക്കുമ്പോ ഏതാണ്ട് എന്നെപ്പോലെയിരിക്കും - ഇത് വായിച്ച് പൊട്ടി ചിരിച്ച് പോയി

ഭ്രാന്തനച്ചൂസ് said...

ഡേയ്........തോന്യാസീ...
ഒറ്റ പോസ്റ്റ് കൊണ്ടു തന്നെ സൂപ്പര്‍ സ്റ്റാര്‍ ആയല്ലോ...?
കൊള്ളാം മച്ചാ....നീ ആളു പുലി തന്നെ....സമ്മതിച്ചു......ഇനിയും നിന്റെ തോന്യാസങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ടു തല്‍ക്കാലം വിട വാങ്ങുന്നു.

ഹരിശ്രീ said...

സുഹൃത്തേ,

നല്ല രചന...

ആശംസകള്‍...

Rare Rose said...

ശരിക്കും ചിരിപ്പിച്ചു കരിങ്കുട്ടി......:)..എന്നിട്ടു പോയ ആളു തിരിച്ചു വന്നോ??...

തോന്ന്യാസി said...

നന്ദി പ്രകടനം മൂന്നാം വാരത്തിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം

ജ്യോതിച്ചേച്ചീ....... നന്ദി..ഇവിടെ വന്നതിനും,കമന്റിയതിനും,ആശംസകള്‍ക്കും....

രാജീവേട്ടാ ഞാന്‍ മുമ്പേ പറഞ്ഞല്ലോ ഇത് ഞങ്ങളുടെ സംസാരഭാഷയാണെന്ന് നമുക്കൊക്കെ അച്ചടിഭാഷയേക്കാള്‍ നല്ലത് ഈ നാടന്‍ സ്റ്റൈല്‍ അല്ലേ?

കുറുമാന്‍‌ജീ ഒരുപാട് നന്ദി... സ്കൂളില്‍ ചേരുന്ന സമയത്ത് വല്യച്ഛന്റെ മോന്‍ ബാബു വിന്റെ കൂടെയാണ് ഞാന്‍ പോയിരുന്നത് കളറിന്റെ കാര്യത്തില്‍ ഞങ്ങള്‍ തമ്മില്‍ മത്സരമാണെങ്കിലും, സീനിയറായതുകൊണ്ട് അവനായിരുന്നു കരിങ്കുട്ടി, കാലം കുറേ കഴിഞ്ഞപ്പോള്‍ സാക്ഷാല്‍ കരിങ്കുട്ടിയുടെ മെനുവും എന്റെ മെനുവും തമ്മില്‍ ചില സാമ്യങ്ങളുണ്ടെന്ന് കൂടി മനസ്സിലാക്കിയ കൂട്ടുകാര്‍ പേര് മാറ്റാന്‍ തുനിഞ്ഞെങ്കിലും സാങ്കേതിക കാരണങ്ങള്‍ കൊണ്ട് നടക്കാതിരിക്കുകയായിരുന്നു

അച്ചൂസേ എടക്കെടയ്ക്ക് വരണംട്ടോ...നന്ദീണ്ട് എന്നെ ഞാനല്ലാതെ ഒരാള്‍ ആദ്യായിട്ടാ പുലി, സൂപ്പര്‍സ്റ്റാര്‍ ന്നൊക്കെ പറേണത്

റോസേ ...നന്ദി.. പോയ ‍ആള്‍ തിരിച്ചുവന്നു ...രണ്ടുകുട്ടികളുമായി..ഭര്‍ത്താവ് ഉപേക്ഷിച്ചു ഇപ്പോ കൂലിപ്പണിയെടുത്ത് മക്കളെ പോറ്റുന്നു... ഞങ്ങളുടെ ഉള്ളില്‍ ഒരു നൊമ്പരമുണര്‍ത്തിക്കൊണ്ട്......

ജിതൻ said...

പട്ടാമ്പി ഞമ്മടെ നാടാ.....സരിക്ക് പറഞ്ഞാല്‍ പട്ടാമ്പിയുടെം പെരിന്തല്‍മണ്ണേടേം കൃത്യം നടുക്ക്(ഒരു മടാ‍ാള്‍ വെച്ച് മുറിച്ചപോലെ) പരന്നുകിടക്കുന്ന സ്ഥലം....ങ്ങ്ടെയീ തോന്ന്യാസം പെരുത്തിഷ്ടായി....പജ്ജിണ്ടെ നെജ്ജ് കജ്ജുമ്മലായാല്‍ കഗ്ഗ്യാലും കഗ്ഗ്യാലും പോഗ്ഗൂല എന്നുപറഞ്ഞ് എന്റെ നാടിന്‍ ഭാഷയെ കളിയാക്കുന്ന പ്രിയപ്പെട്ട എന്റെ നാട്ടില്‍നിന്നല്ലാത്ത കൂട്ടുകാരെ, എനിക്കും കൂട്ടുണ്ട്.....ദാ..തോന്ന്യാസീ.....
ഞമ്മക്ക് സന്തോസായി കുട്ട്യേ....ഒരുപാട്.....ജ്ജ് ബേജാറാവണ്ട.....ഞമ്മളൂണ്ട് കൂടെ...ബേജാറാവൂല്ല ന്നറ്യാം...ഞമ്മടെ നാട്ടുകാരുണ്ടോ ബേജാറാവ്ണൂ....ഹല്ല പിന്നെ...

കാലമാടന്‍ said...

ഇതൊരു സീരീസ് ആക്കാനാണോ പ്ലാന്‍?
എന്തായാലും സംഗതി കലക്കി!

ബഷീർ said...

തോന്ന്യാസത്തിലേക്ക്‌ വന്നു.. കണ്ടു... വായിച്ചു.... നന്നായിരിക്കുന്നു..

തോന്ന്യാസി said...

ഞമ്മള്ബടെ കാത്തിരിക്ക്യേര്ന്നു,ഞമ്മള്ളാള്‍ക്കാര്ണ്ടോ ന്ന് നോക്കീട്ട്,ന്റെ ജിത്തോ ങ്ങളൊക്കെള്ളപ്പോ ഞമ്മക്കെന്തിനാന്നു ബേജാറ്.......സന്തോസായി ഒര് ജന്തുക്കാരം പൊതി നെറച്ചും സന്തോസായി....


കാലമാടാ......അങ്ങനത്തെ ദുരാഗ്രഹങ്ങളൊന്നും ഇല്ലേയ്......മര്ന്ന് തീരണ വരെ എന്തെങ്കിലും എഴുതും...തീര്‍ന്നൂന്ന് തോന്നിയാ നിങ്ങളൊക്കെത്തന്നെ പറയും “നിര്‍ത്തിക്കോ” അപ്പൊ ഞാനങ്ങ്‌ട്ട് നിര്‍ത്തും അതു വരെ പോട്ടേന്നേ....

വെള്ളറക്കാട്ടിലെ ബഷീര്‍ക്കാ ഒരുപാട് നന്ദി

മരമാക്രി said...

നായര്‍ സ്ത്രീകളെപറ്റിയുള്ള ശശിധരന്റെ അഭിപ്രായത്തോട്‌ പ്രതികരിക്കൂ. http://maramaakri.blogspot.com/

മരമാക്രി said...

"ശരീര സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഒരു മൂരിക്കുട്ടിയും ബുദ്ധിയുടെ കാര്യത്തില്‍ ഒരു പോത്തും ആകുന്നു ഈ സ്വപ്രഖ്യാപിത അവിവാഹിതന്‍" - സുനീഷിന്റെ നഖചിത്രം വായിക്കുക, ഇവിടെ: http://maramaakri.blogspot.com/

മരമാക്രി said...

കാലമാടന്‍ ദരിദ്രവാസി ബ്ലോഗ് ലിസ്റ്റില്‍. വായിക്കൂ: http://maramaakri.blogspot.com/

മരമാക്രി said...

മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്?
ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ മാന്യനായി നടക്കുകയും അവസരം കിട്ടുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്യുന്ന ഒരാളെ അനാവരണം ചെയ്യുന്നു. വായിക്കുക, തിരിച്ചു തെറി വിളിക്കുക. http://maramaakri.blogspot.com/2008/03/blog-post_8675.html

മരമാക്രി said...

മാപ്പ്, ഞാന്‍ എഴുത്ത് നിര്‍ത്തുന്നു, ഇനി ചിത്രങ്ങളുടെ ലോകത്തേക്ക്.
വായിക്കുക: http://maramaakri.blogspot.com/2008/03/blog-post_709.html

സര്‍ഗ്ഗ said...

നല്ല എഴുത്തു....:)

കാര്‍വര്‍ണം said...

എത്താന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.
വായിക്കാന്‍ വൈകിയതില്‍ വിഷമിക്കുന്നു.
:)

യാരിദ്‌|~|Yarid said...

തോന്ന്യാസി ഇനി സ്പീഡിലു ഓടിയാല്‍ അവിടെ പിടിച്ചു നിര്‍ത്തും, ഓവര്‍ സ്പിഡാണിപ്പോള്‍ തന്നെ..

വരാന്‍ താമസിച്ചു പോയി, എന്റെ തോന്ന്യാസത്തരങ്ങളങ്ങു ക്ഷമിച്ചേക്കു തോന്ന്യവാസി..:)

മരമാക്രി said...

ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html

വേതാളം.. said...

ങ്ങള് കലക്കീട്ടുണ്ട്ട്ടാ, അവസാനം എനിക്കിശ്ശി ഇഷ്ടായിരിക്കുന്നു

തോന്ന്യാസി said...

ഹൊ,ഞാന്‍ പിന്നേം നന്ദി പറയാന്‍ പോവാണ്.....

എന്റെ എഴുത്ത് നന്നായിരിക്കുന്നൂന്ന് പറഞ്ഞ സര്‍ഗ്ഗക്ക് ഇരിക്കട്ടെ ഒരു കിടിലന്‍ നന്ദി

കാര്‍വര്‍ണ്ണം ,വായിക്കാന്‍ വൈകിയതില്‍ വിഷമിക്ക്വൊന്നും വേണ്ട, ഇനി പോസ്റ്റുമ്പോ ആദ്യം തന്നെ വായിച്ചോളൂട്ടോ......

ആരോ ഒരാളെന്നെ പിടിച്ചു നിര്‍ത്താന്‍ നോക്കുന്നുണ്ട്, ഞാനൊരു പിടികിട്ടാപ്പുള്ളിയാണെന്ന് എനിക്കല്ലേ അറിയൂ....

വിക്രമാദിത്യന്റെ അസിസ്റ്റന്റിന് എന്റെ എഴുത്ത് ഇഷ്ടപ്പെട്ടൂന്നറിഞ്ഞതില്‍ എനിക്കുള്ള അതിയായ സന്തോഷം പ്രകടിപ്പികട്ടെ....

അള്ളോ പറയാം വിട്ടൂ...ഞാനാദ്യം ചെന്ന് കമന്റടിച്ചൂന്ന്‌ള്ള ഒറ്റക്കാരണം കൊണ്ട് ഈ കമന്ററി ബോക്സിനെ ഒരു പരസ്യപ്പലകയാക്കിയ മരമാക്രിക്കും ഇരിക്കട്ടെ ഒരഞ്ചാറു നന്ദി;മാഷേ ഇനി വേണ്ടാട്ടോ

പിന്നേയ് ഇനി ആരാള്ളത് ച്ചാ പെട്ടന്നാവട്ടെ ഒരമ്പത് കടന്ന് കാണാന്‌ള്ള പൂത്യോണ്ടാണേയ്.....ബരീം...ബരീം....ബെക്കം..ബരീം......

കാപ്പിലാന്‍ said...

ഒരമ്പത് അല്ല ,നൂറു വരെ അടിക്കും അതുമാതിരിയുള്ള തോന്ന്യാസങ്ങള്‍ അല്ലിയോ തോന്ന്യാസി മ്വോനെ എഴുതിരിക്കുന്നെ ..അടിപൊളി മോനെ.നമിക്കുന്നു ..
അതെ ആ ഡാക്കിട്ടര്‍ നസിനു എന്നോട് കടുത്ത ലപ്പ്‌.പത്താം രംഗം എഴുതി നോട്ടീസ് ബോര്‍ഡില്‍ ഇട്ടു ...ഒരന്തി അടിചെം ബെച്ചു അബിടെ ബന്ന് വായിക്ക് ..മോനെ കട്ട പോക

കാപ്പിലാന്‍ said...

50 അതു ഞാന്‍ അടിച്ചു .ബുഹാഹ

Suvi Nadakuzhackal said...

916 ഹോള്‍ മാര്‍ക്കുകളുള്ള അണ്ടര്‍വെയറ് എന്നിക്കു വളരെ ഇഷ്ടപ്പെട്ടു. അവിടത്തുകാരെല്ലാം അന്നേ വളരെ പോഷ് ആണല്ലേ 22 കാരറ്റ് അണ്ടര്‍വെയറ് ഉപയോഗിക്കാന്‍!!

,, said...

കാര്യം തോന്ന്യാസീന്നാ പേരെങ്കിലും എഴുത്ത് കലക്കന്‍. ഒരുപാട് ഇഷ്ടമായി

ഹരിയണ്ണന്‍@Hariyannan said...

***ഇത്രേം പറഞ്ഞ് പുള്ളി തലയ്ക്കു മുകളിലുള്ള പുളിയുടെ കൊമ്പിലേക്കൊന്നു നോക്കി, എല്ലാവരും കൂടെ നോക്കി, സ്ത്രീകള്‍ക്കിടയില്‍ നിന്നും നെടു നിശ്വാസങ്ങള്‍ ഉയര്‍ന്നു,

പുള്ളി തുടര്‍ന്നു, “ സഞ്ചരിച്ചോണ്ടിരിക്ക്യാണ്, അതായത് മോളിലും താഴേമല്ലാതെ.... സഞ്ചരിച്ചോണ്ടിരുക്ക്യാണ്...ഈശരമ്മാരേ, പെണ്ണ് തൂങ്ങി,ഓള ആല്‍‌മാവ് സ്വര്‍ഗ്ഗത്തിക്ക് പോയീങ്ങോണ്ടിരിക്ക്യാണ്”

നെടു നിശ്വാസങ്ങള്‍ കൂട്ടക്കരച്ചിലിലേക്ക് വഴിമാറി. നെഞ്ചത്തടികളുയര്‍ന്നു പൊങ്ങി,ഇതെല്ലാം കണ്ട് ഒരാള്‍ തരിച്ചു നില്‍ക്കുകയായിരുന്നു.***

തോന്ന്യാസീ ഇതും ഇതിന്റെ മോളിലും താഴേമായിപ്പറഞ്ഞ തോന്ന്യാസങ്ങളും ഇഷ്ടായിഷ്ടാ..

നിന്നേം ഞാന്‍ ലിസ്റ്റീക്കൂട്ടി.

മുഹമ്മദ് ശിഹാബ് said...

വളരെ ഹൃദ്യമായ അവതരണം.

Unknown said...

വളരെ ഇഷ്ടപ്പെട്ടു

d said...

ഹ ഹ.. നല്ല രസമായി വിവരിച്ചു തോന്ന്യാസി.. ഇനിയും പോരട്ടെ കഥകള്‍..
ആശംസക്ലളോടെ,

nandakumar said...

തോന്ന്യാസ്യേ കാര്യം ഞാന്‍ ഇവിടെ എത്താന്‍ വൈക്യേംകിലും സാധനങ്ങളൊക്കെ മുയോനും വായിച്ചു. നിങ്ങള് തോന്ന്യാസ്യല്ല....ശരിക്കും ഒരു സംഭവാ... ഇനി എന്നും ഈ വഴിക്ക് വന്നോളാം.....

ജിജ സുബ്രഹ്മണ്യൻ said...

ഹ ഹ ഹ ചിരിച്ചു വയറു പൊട്ടുന്നേ ...നല്ല ഭാഷ..നല്ല അവതരണം ..തോന്ന്യാസീ നന്നായിരിക്കുന്നു

കാര്‍ത്ത്യായനി said...

തോന്ന്യാസിച്ചേട്ടോ...ഇങ്ങളൊരു സംഭവമല്ലാ...പ്രസ്ഥാനമാണു കേട്ടാ..പ്രസ്ഥാനം...
എഴുത്തു കലക്കി എന്നല്ല...കലക്കി കടു വറുത്തു...കീപ്പിറ്റപ്പേ..കീപ്പിറ്റപ്പണേ!!!

Mr. X said...

കാലമാടന്‍ മറ്റൊരു പേരില്‍ ബ്ലോഗ് തുടങ്ങുന്നു:
തസ്കരവീരന്‍
(ഒരിക്കല്‍ എന്‍റെ ബ്ലോഗില്‍ വന്നതിനുള്ള ശിക്ഷയായാണ് ഇത് ഇവിടെ വന്ന് പറഞ്ഞിട്ടു പോകുന്നത്).
ഇനിയും കാണാമെന്നു പ്രതീക്ഷിക്കുന്നു.

Sathees Makkoth | Asha Revamma said...

തോന്ന്യാസത്തരങ്ങള്‍ കൊള്ളാല്ലോ.

Unknown said...

വിവരണം അസ്സലായിരുന്നു..

നിരക്ഷരൻ said...

കഷ്ടകാലത്തിനെങ്ങാനും മുണ്ടഴിഞ്ഞു പോയാല്‍ അടീലുള്ള 916 ഹോള്‍ മാര്‍ക്കുകളുള്ള അണ്ടര്‍വെയറ് ആരെങ്കിലും കണ്ടാലോന്ന് കരുതി .....

ഒന്നൊന്നര തോന്ന്യാസം തന്നെ മോനേ നെന്റെ പോസ്റ്റ്. നാടന്‍ ശൈലി കലക്കി. ഇനിയും പോരട്ടെ.
ആശംസകള്‍.

തോന്ന്യാസി said...

നാല്‍പ്പത്തൊമ്പതും അമ്പതും അടിച്ച നാടകമുതലാളിയ്ക്ക് നന്ദി...നന്ദി..നന്ദി.......
നടുക്കാഴ്ചക്കാരാ ഞങ്ങളന്നേ സംഭവങ്ങളായിരുന്നില്ലേ..
നന്ദനക്കെന്റെ എഴുത്ത് ഇഷ്ടാ‍യീന്നറിഞ്ഞപ്പോ എനിക്കു സന്തോഷമായി.....
ഹരിയണ്ണാ ലിസ്റ്റിക്കൂട്ടീന്നറിഞ്ഞപ്പോ സന്തോഷായി,അവസാനം എന്നെ ആട്ടിത്തല്ലരുത്...
മുഹമ്മദ് ശിഹാബ്
മുരളീകൃഷ്ണ മാലോത്ത്
വീണ , എല്ലാവര്‍ക്കും നന്ദി..
അപ്പോ വൈകി വരണ ടെക്‌നിക്ക് നന്ദേട്ടനും പഠിച്ചുല്ലേ....കൊച്ചു സ്വാറി വല്യേ കള്ളന്‍...
കാന്താരിച്ചേച്ചീ..............
കാര്‍ത്തൂ നീ ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ...സന്തോഷായി കുട്ടീ..സന്തോഷായി..
സതീശ് നന്ദി....
മുരളീകൃഷ്ണ ...രണ്ടാമത്തെ കമന്റിന് സ്പെഷ്യല്‍ നന്ദി...രണ്ടെണ്ണം...
നീരേട്ടാ....എന്തേ കാണാത്തേന്നാലോചിച്ചിരിക്ക്വായിരുന്നു...എന്തായാലും വന്നല്ലോ....

തോന്ന്യാസി said...

ശ്ശ്യൊ, അതിന്റെടയ്ക്കാ കാലമാടന്‍ തസ്കര വീരനെ വിട്ടുപോയല്ലോ...

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

എന്തുട്ട്‌ രസമാണ്‍ഷ്ടാ...
തന്നെ വായിക്കാന്‍.....
പുതിയ സഞ്ജയനാവാനാണോ...ഭാവം...
അങ്ങേര്‌ പോലും പ്രാദേശിക ഭാഷയെ
ഇത്രയ്ക്കങ്ങ്‌ കയറിപ്പിടിച്ച്‌ ഉപയോഗിച്ചില്ല
നര്‍മ്മ പ്രയോഗത്തില്‍ 'അന്യന്‍' കഴിഞ്ഞാല്‍
പിന്നെ മാര്‍ക്ക്‌ തോന്ന്യാസിയ്ക്ക്‌..
(കുറിപ്പ്‌: എന്നെതന്നെ പൊക്കിപ്പറയുന്നത്‌
എനിക്ക്‌ തീരെ ഇഷ്ടമുള്ള കാര്യമല്ല...)

Kichu $ Chinnu | കിച്ചു $ ചിന്നു said...

കൊള്ളാം.. ആ നാടന്‍ സ്ലാങ്... ആശംസകള്‍

ഹരിയണ്ണന്‍@Hariyannan said...

ഡേ...ഇതിന്റെ അടുത്ത എപ്പിഡോസെവിടേ?

ഓട്ടം നിര്‍ത്തീട്ട് പോയിരുന്നെഴുതടേ...
:)

ആമി said...

നല്ല കിടിലന്‍ എഴുത്ത്

പിരിക്കുട്ടി said...

kollallo thonnyase

KPM. Musthafa said...

ഹലോ തോന്ന്യാസി , കമെണ്ട് ഇടതിന് നന്ദി . പിന്നെ ഞാന്‍ മലപ്പുറം ശില്പശാല ഫോട്ടോസ് ഇട്ടതിനു ഞാന്‍ അനുവാദം വാങ്ങിയിട്ടില്ല.... കടപ്പാട് പ്രത്യേകം കൊടുത്തിട്ടുണ്ട്‌ ഫോട്ടോയുടെ കൂടെ തന്നെ. പിന്നെ ഇങ്ങിനെയൊരു കാര്യം ചെയ്തത് നാന്‍ നമ്മുടെ blog sahayi യില്‍ എന്റെ ഡൌട്ട് എഴുതിയതിന്റെ കൂടെ പറഞ്ഞിട്ടുമുണ്ട്.. എങ്കിലും ആര്ക്കെന്കിലും വിഷമം ഉണ്ടെങ്കില്‍ ഒരു കമന്റ് ഇട്ടാല്‍ ഉടെനെ ഞാന്‍ ഫോട്ടോസ് വലിക്കുന്നതായിരിക്കും .പിന്നെ തോന്ന്യസി‌ടെ എബൌട്ട് മി എന്നതില്‍ കണ്ടു ഒരു ഒന്നന്നര ഒന്നേമുക്കാല്‍ മനുഷ്യന്‍ എന്ന്... പക്ഷെ ഞാന്‍ നേരിട്ടു കണ്ടപ്പോള്‍ ഒന്നേമുക്കാല്‍ എന്നതില്‍ ഒരു ഒന്നേകാല്‍ മൈനസ് ചെയ്യേണ്ടി വരും.... തോന്ന്യാസി ഞാന്‍ വെറുതേ ഒരു തമാശ പറഞ്ഞതാണെ... സോറി .

Able said...

ഓ.. ഇതു ശരി ക്കും അല്‍ഭുതപ്പെടുത്ിക്കളഞ്ഞു. വല്ലാത്ത കൈയ്യടക്കമുള്ള എഴുത്ത്. നല്ല ഭാഷ.. ഇവിടെ വരാന്‍ താമസിച്ചത്തില്‍ ക്ഷമാപണം. വീ. കെ. എന്‍ ഇപ്പോഴും ഇവിടെ ഒക്കെ കറങ്ങി നടക്കുന്നുന്ടന്നറിഞ്ഞതില്‍ സന്തോഷം . ഒപ്പം എല്ലാ ആശംസകളും