Thursday, February 14, 2008

പൂമുഖം

അങ്ങനെ ഞാനും ഉണ്ടാക്കി ഒരു ബ്ലോഗ്.
എന്തെങ്കിലും ഒന്നെഴുതണമല്ലോ, നമ്മളെക്കൊണ്ട് പറ്റാത്തപണിയാണ് എന്നറിയാം എന്നാലും........

രണ്ട് മാസം മുന്‍‌പ് കൃത്യമായിപ്പറഞ്ഞാല്‍ 2007 ഡിസംബര്‍ 2-ന് ,പട്ടാമ്പിയിലെ വിശ്രമ ലോഡ്ജില്‍ വച്ചു നടത്തിയ ജലസേചനക്കമ്മറ്റിക്കിടെ ഞങ്ങടെ സ്വന്തം ദാസേട്ടന്‍ എന്നോട് പറഞ്ഞു “ ടാ, കുഞ്ഞാ ഇയ്യൊരു ആത്മകഥ എഴുതണം” കേട്ടപാതി കേള്‍ക്കാത്ത പാതി അഭിലാഷ് അതിനു പേരിട്ടു “കള്ളുകുടത്തിന്റെ നെടുവീര്‍പ്പുകള്‍” .ഒരു ശുദ്ധതോന്ന്യാസിയായ തന്റെ ശിഷ്യനെ വെറുമൊരു കള്ളുകുടമാക്കി യതില്‍ എന്റെ ആശാന്‍ ശ്രീമാന്‍.മുരളിയേട്ടന്‍ അതിശക്തമായി പ്രതിഷേധിച്ചു.ഒടുവില്‍ അവര്‍ തന്നെ പേരിട്ട് കൈയടിച്ച് അംഗീകരിച്ചു.ഞാന്‍ എഴുതാന്‍ നിര്‍ബന്ധിതനായി
അതോണ്ട് മാത്രം ഞാന്‍ എഴുതുകയാണ്, ചുമ്മാ ഇരിക്കുമ്പോഴൊന്നു വായിച്ചുനോക്കിയാമതി
കൃതജ്ഞത:

ബ്ലോഗുണ്ടാക്കാനുള്ള സൂത്രം പറഞ്ഞുതന്ന കുപ്പുവേട്ടന്,
എന്നെ അത്രടം വരെ എത്തിച്ച വക്കാരിയണ്ണന്

ഞാന്‍ തുടങ്ങട്ടെ

അനുഗ്രഹിക്കുക,ആശീര്‍വദിക്കുക

30 comments:

Promod P P said...

എന്നെ ഇവിടെ വരുത്താന്‍ ഉപയോഗിച്ച തന്ത്രം ഇഷ്ടമായി.. എഴുതു മാഷെ..മനസ്സു തുറന്നെഴുതു.. ആരെങ്കിലും ഒക്കെ കാണുമെന്നെ വായിക്കാന്‍..ആശംസകള്‍ ഭാവുകങ്ങള്‍
(മാഷിനു പറ്റാത്ത പണി ഒന്നുമല്ല..ധൈര്യമായി എഴുതിക്കോളു)

ജോര്‍ജ്ജ് ഏടത്വാ said...

തുടക്കം അതിഗംഭിരം .... നന്നായി വരെട്ടെ ... പിന്നെ എല്ലാവിധ ആശംസകളും ...

Ziya said...

യഥാ തഥാഗതാ
തഥാ ആഗതാസ്‌മി !

അങ്ങനെത്തന്നെ ഞാനും വന്നത്. വേലകൊള്ളാം; മുഖവുരയും :)

ന്നാ അങ്ങ്‌ട് വര്‍വാ, എഴുത്വാ :)

GLPS VAKAYAD said...

എല്ലാ ഭാവുകങ്ങ ളും നേരുന്നു

കാലമാടന്‍ said...

ഞമ്മളും പുതിയതന്നെ ഇവിടെ...
നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
ഏതാ ബ്രാന്‍ഡ്? :)

മലയാളി said...

അതെ അവിടുന്നു വരുകാ .... ഞാനാ
എല്ലാ ഭാവുകവും നേരുന്നു....

G.MANU said...

അറയ്ക്കാ‍തെ മടിക്കാതെ പോസ്റ്റ് പൂശപ്പാ..

തുടക്കം കൊള്ളാംട്ടോ..

ആശംസകള്‍

തോന്ന്യാസി said...

തേങ്ങയുടച്ച തഥാഗതന്‍ മാഷിന് എന്റെ ആദ്യത്തെ നന്ദി

അച്ചായന് എന്റെ രണ്ടാമത്തെ നന്ദി
സിയ മാഷിന് മൂന്നാമത്തെ നന്ദി
ദേവതീര്‍ത്ഥക്ക് നാലാമത്തെ നന്ദി
കാലമാടന് അഞ്ചാമത്തെ നന്ദി
മലയാളിക്ക് ആറാമത്തെ നന്ദി
മനുവണ്ണന് ഏഴാമത്തെ നന്ദി

ഇപ്പോ കൊറേയൊക്കെ ധൈര്യമായി ഇനി മുന്നോട്ടും പിന്നോട്ടും നോട്ടമില്ല, എഴുതുക തന്നെ

കൊസ്രാക്കൊള്ളി said...

അന്റെ തോന്ന്യാസങ്ങള്‍ ഒന്നു ക്ണ്ടാളയാന്ന്‌ തോന്നീട്ട് കെര്യേതാ ഇബ്ട ഈറ്റാ തോന്ന്യാസം ഇനീം ഇഞ്ഞ്‌ ഏതിക്കോ പച്ചേ മറ്റേ തോന്ന്യാസം ഞമ്മ്ല് ഏതും ഏത്‌
അനക്ക്‌ കാര്യങ്ങള് തിരിഞ്ഞോ? ഇജ്ജ് പൂമുഖത്തിര്‍ന്ന്‌
ഹഹഹ

Unknown said...

ബൂലോക പടപ്പാ‍ണല്ലാപ്പാ നിങ്ങള്.. കലക്കീട്ടാ.. ങ്ങളെ ആത്മകഥ ഇങ്ങ് പോരട്ടെന്ന്.....

കൃഷ്‌ണ.തൃഷ്‌ണ said...

എല്ലാവിധ ആശംസകളും ...

ഹരിശ്രീ said...

ആശംസകള്‍....

മഴപ്പൂക്കള്‍ said...

ഛായ്!! വളരെ പ്രതീക്ഷിച്ച് വന്നു, ഒന്നും കിട്ടീല്ലാ.. ഇനി വരുമ്പളക്കും വിഭവങളൊക്കെ നിരത്തിവച്ചളാ‍ാ

രാമചന്ദ്രന്‍ വെള്ളിനേഴി said...

നൊമ്മെ മനസ്സില്‍ ധ്യാനിച്ച് നല്ലൊരു ദക്ഷിണ വച്ച് തൊടങ്ങിക്ക്വോളു മോശാവില്ല്യാ

കുറുമാന്‍ said...

ഫുള്‍ ഉണ്ട് എന്ന് കരുതി ഓടി വന്നപ്പോള്‍ പൈന്റേ കിട്ടിയുള്ളൂ..........

ബൂലോകത്തിലേക്ക് സ്വാഗതം

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതിപ്പഴാ കണ്ടെ.

സ്വാഗതം

(അങോട്ടെഴുത് മാഷെ.പാര ഞാന്‍ വെച്ചോളാം.)

നിര്‍മ്മല said...

തുടക്കം അസ്സലായിട്ടുണ്ട്!
പോരട്ടേ പോസ്റ്റുകള്‍.

Sathees Makkoth | Asha Revamma said...

പോരട്ടെ പോസ്റ്റുകള്‍

വേണു venu said...

കൊള്ളാം തുടങ്ങാനെന്തിരിക്കുന്നു. ശുഭസ്യ ശീഘ്രം. :)

ഹരിയണ്ണന്‍@Hariyannan said...

എന്തുതോന്ന്യാസമാ‍യാലും എഴുതാന്‍ മടിക്കണ്ട.
ഈ പൂമുഖം വായനക്കാരെക്കൊണ്ട് നിറയട്ടെ!!

തോന്ന്യാസി said...

നന്ദി പ്രകടനം രണ്ടാം വാരത്തിലേക്ക് സ്വാഗതം,
ബൂലോകത്തിലെ തല മുതിര്‍ന്നോര്‍ വരെ ഇവിടെ കമന്റീട്ടുണ്ടെന്നതില്‍ ഒരു ബാലതാരമായ ഞാന്‍ അതിയായി സന്തോഷിക്കുന്നു.

കൊസ്രാക്കൊള്ളി> ഇന്റെ തോന്ന്യാസങ്ങള്‍ കാണാമ്മേണ്ടി മാത്രം ഇബടെ ബന്നേന് പെര്‌ത്ത് നന്നീണ്ട്ട്ടാ
തല്ലുകൊള്ളി > കലക്കീന്ന് പറഞ്ഞേന് സ്പെസല്‍ നന്നി
കൃഷ്ണ തൃഷ്ണ> വളരെ നന്ദി
ഹരിശ്രീ> ആശംസകള്‍ക്ക് നന്ദി
മഴപ്പൂക്കള്‍> അടുത്ത മഴക്ക് മുന്‍പേ നിരത്താം വെള്ളിനേഴി രാമചന്ദ്രേട്ടോ> ദക്ഷിണ ഏതു ഫോര്‍മാറ്റിലാണാവോ പ്രതീക്ഷിക്കുന്നത്...
കുറുമാന്‍‌ജീ > കപ്പാസിറ്റീല്‍ കൂടുതല്‍ കുടിക്കരുതെന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ടായിരുന്നു,കൂടെ അടിക്കാന്‍ ഇത്രേം ആളെ പ്രതീക്ഷിച്ചില്ല
പ്രിയേച്ചീ> പാരകള്‍ക്കു സ്വാഗതം
നിര്‍മ്മലേച്ചീ > വന്നതിനും കമന്റിയതിനും ഒരായിരം നന്ദിനിക്കുട്ടി
സതീശ്> പോരുന്നതായിരിക്കും
വേണു മാഷ് > തുടക്കക്കാരന്റെ പരിഭ്രമം...
ഹരിയണ്ണന്‍ > ആശംസകള്‍ക്ക് നന്ദി

Unknown said...

വരാന്‍ വൈകി മാഷേ സൊറിട്ടോ

തോന്ന്യാസി said...

അനൂപ് > ഇല്ലോളം താമയിച്ചാലും അണ്ണന്‍ വന്നല്ല് അത് മതി

അഭിലാഷങ്ങള്‍ said...

ബൂലോകത്തിലേക്ക് സ്വാഗതം..

ബൂലോകത്തില്‍ തോന്ന്യാസങ്ങള്‍ നടത്താന്‍ ലൈസന്‍സ് കൊടുക്കുന്ന ആ‍പ്പീസറാ ഞാന്‍. ദാ, നിനക്കും ലൈസന്‍സ് തന്നിരിക്കുന്നു. തോന്ന്യാസങ്ങള്‍ എഴുതി തകര്‍ക്കൂ മാഷേ...

ഒരിക്കല്‍ കൂടി സ്വാഗതം..:-)

തോന്ന്യാസി said...

ആപ്പീസര്‍ സാറേ ലൈസന്‍സ് കിട്ടി,

പെട്ടന്നൊന്നും കാന്‍സല്‍ ചെയ്യൂല്ലല്ലോ അല്ലേ?

മരമാക്രി said...

തോന്യാസം എഴുത്തു നിര്‍ത്തണം. ഞാന്‍ തുടങ്ങി.

മരമാക്രി said...

തോന്യാസം എഴുത്തു നിര്‍ത്തണം. ഞാന്‍ തുടങ്ങി.

നിരക്ഷരൻ said...

ഡോ തോന്ന്യാസീ...
ഷാപ്പില് വെച്ച് കണ്ടുള്ള പരിചയമേ ഉള്ളൂ. എന്നാലും അനുഗ്രഹിച്ചിരിക്കുന്നു. ബൂലോകത്തേക്ക് സ്വാഗതം. നന്നായി വരൂ.
(നന്നായിട്ട് കാശുമായി ഷാപ്പിലേക്ക് വരാന്‍)
:) :)

ബാര്‍ബര്‍ ബാലന്‍ said...

എല്ലാര്‍ക്കും വ്യത്യസ്തനായ ബാലന്റെ സ്നേഹാശംസകള്‍....അപ്പോ ശരി കാര്യങ്ങളു നടക്കട്ടെ... :)

പിരിക്കുട്ടി said...

aha vannittu ithram ezhuthiyullu