അങ്ങനെ ഞാനും ഉണ്ടാക്കി ഒരു ബ്ലോഗ്.
എന്തെങ്കിലും ഒന്നെഴുതണമല്ലോ, നമ്മളെക്കൊണ്ട് പറ്റാത്തപണിയാണ് എന്നറിയാം എന്നാലും........
രണ്ട് മാസം മുന്‍പ് കൃത്യമായിപ്പറഞ്ഞാല്‍ 2007 ഡിസംബര്‍ 2-ന് ,പട്ടാമ്പിയിലെ വിശ്രമ ലോഡ്ജില്‍ വച്ചു നടത്തിയ ജലസേചനക്കമ്മറ്റിക്കിടെ ഞങ്ങടെ സ്വന്തം ദാസേട്ടന്‍ എന്നോട് പറഞ്ഞു “ ടാ, കുഞ്ഞാ ഇയ്യൊരു ആത്മകഥ എഴുതണം” കേട്ടപാതി കേള്‍ക്കാത്ത പാതി അഭിലാഷ് അതിനു പേരിട്ടു “കള്ളുകുടത്തിന്റെ നെടുവീര്‍പ്പുകള്‍” .ഒരു ശുദ്ധതോന്ന്യാസിയായ തന്റെ ശിഷ്യനെ വെറുമൊരു കള്ളുകുടമാക്കി യതില്‍ എന്റെ ആശാന്‍ ശ്രീമാന്‍.മുരളിയേട്ടന്‍ അതിശക്തമായി പ്രതിഷേധിച്ചു.ഒടുവില്‍ അവര്‍ തന്നെ പേരിട്ട് കൈയടിച്ച് അംഗീകരിച്ചു.ഞാന്‍ എഴുതാന്‍ നിര്‍ബന്ധിതനായി
അതോണ്ട് മാത്രം ഞാന്‍ എഴുതുകയാണ്, ചുമ്മാ ഇരിക്കുമ്പോഴൊന്നു വായിച്ചുനോക്കിയാമതി
കൃതജ്ഞത:
ബ്ലോഗുണ്ടാക്കാനുള്ള സൂത്രം പറഞ്ഞുതന്ന കുപ്പുവേട്ടന്,
എന്നെ അത്രടം വരെ എത്തിച്ച വക്കാരിയണ്ണന്
ഞാന്‍ തുടങ്ങട്ടെ
അനുഗ്രഹിക്കുക,ആശീര്‍വദിക്കുക
Thursday, February 14, 2008
Subscribe to:
Posts (Atom)